പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നതാണ്  എരുമേലി പഞ്ചായത്തിലെ ഒരു മെം ബറിന്റെ ഇപ്പോഴത്തെ അവസ്ഥ. പൊതുപ്രവർത്തനം മൂത്ത് മൂത്ത് ഒടുവിൽ ഗൾഫുകാ രന്റെ ഭാര്യയ്ക്കു വേണ്ടി നടത്തിയ ത്യാഗപൂർണ്ണ പ്രവർത്തനത്തിനിടെയാണ് മെമ്പർ പെട്ടു പോയത്.
.
 എരുമേലി പഞ്ചായത്തിലെ വനാതിർത്തിയിൽ മുണ്ടക്കയം പഞ്ചായത്തിനോടു ചേർന്നു കിടക്കുന്നതുമായ വാർഡിലെ അംഗവും അടുത്ത കാലത്ത് മുളച്ച യുവനേതാവുമാണ് ക ഥയിലെ നായകൻ. പത്തിൽ താഴെയുള്ള ഗുസ്തിയും കഴിഞ്ഞ് എറണാകുളത്ത് ഒരു എൻ ജിനിയറിങ്ങ് കോളജിൽ പ്യൂണായി ജോലി നോക്കിയ കാലത്താണ് ഇദ്ദേഹം  നേതാവാ കാൻ വഴി ഒരുക്കിയത്. കോളജിലെ വമ്പൻമാരുടെ മക്കളായ വിദ്യാർത്ഥികൾ വഴി അ വരുടെ രക്ഷിതാക്കളുടെ അടുത്തു കൂടി. അങ്ങനെ ഒരു വമ്പന്റെ പി.എ.യെ  ചാക്കിലാ ക്കി. നാട്ടിലെ അല്ലറ ചില്ലറ പൊലീസ് കേസുകളിലും മറ്റും ഇടപെട്ട് ഇയാൾ മുഖേന സാധിച്ചെടുത്തു .
ഇതറിഞ്ഞ് തള്ളാൻ കുറച്ചു പേരും കൂടിയതോടെ നാട്ടിലെ താരമായി. അങ്ങനെ വാർ ഡിൽ ഒരു സീറ്റും തരപ്പെടുത്തി.വാർഡിൽ മാത്രമല്ല അടുത്ത പഞ്ചായത്തിൽ പോലും എ ന്തു വികസനം വന്നാലും പിതൃത്വം ഏറ്റെടുക്കാൻ ഇദ്ദേഹത്തിന് മടിയൊന്നുമില്ല. രാഷ്ട്രീ യ നേതാക്കളും മതമേലധ്യക്ഷൻമാരും തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരും ത ന്റെ പോക്കറ്റിലുണ്ടെന്നാണ് നാട്ടിൽ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നതത്രേ. അതു തെളിയി ക്കാൻ ഏതു വേദിയിലും ഇടിച്ചുകയറി നേതാക്കൾക്കൊപ്പം നിൽക്കും. കഴിഞ്ഞയിടെ എരുമേലി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തിയ ഡി ജി പിയുടെയും, എസ് പിയു ടെയും അടുത്തു നിൽക്കാൻ വേണ്ടി വെള്ള മുണ്ട് മാറ്റി കാക്കി പാന്റ്സ് ധരിച്ചാണ് നേ താവ് വന്നത് (എങ്ങനുണ്ട്  ബുദ്ധി).
വാർഡിലെ നികുതി മുഴുവൻ പിരിച്ച വാർഡ് അംഗങ്ങളെ  പഞ്ചായത്ത് ഡെപ്യൂട്ടി ഡയ റക്ടർ അനുമോദിച്ചപ്പോൾ ഇദ്ദേഹം ഒരു മുഴം നീട്ടിയെറിഞ്ഞു.ജില്ലയിലെ ഏറ്റവും മിക ച്ച മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് എഴുതി ആശംസകൾ അർപ്പിച്ചു കൊണ്ട് സ്വ ന്തമായി ഫ്ലെക്സ് സ്ഥാപിച്ചു. നാട്ടിൽ വിവരമുള്ളവർ വിവരാവകാശം വച്ചപ്പോൾ അ തു പൊളിഞ്ഞു. അങ്ങനയിരിക്കെയാണ് ഇടവക പള്ളിയിലെ വികാരി അച്ചനെ മാറ്റാൻ അരമനയിൽ നിന്ന് കൽപ്പന വന്നത്. നേതാവ് ചാടി വീണു. രണ്ടെണ്ണം അടിച്ചതിന്റെ ബലത്തിൽ മെത്രാനെ വെല്ലുവിളച്ചതു പോരാഞ്ഞ് “ഇടവകാംഗങ്ങളെ കേൾപ്പിക്കാൻ ഫോണെടുത്തു വത്തിക്കാനിലേക്ക് നേരിട്ടും വിളിച്ചു ” .
നേതാവിന്റെ വാക്കിന്റെ ( നാക്കിന്റെ )ബലത്തിൽ കുഞ്ഞാടുകളിൽ സമരവീര്യം ഉണ ർന്നു.ഇരുട്ടിവെളുക്കും മുമ്പേ ‘പളളിക്കു മുന്നിൽ സമരപന്തൽ ഉയർന്നു. വഴിയെ പോയ വിശ്വാസിയ്ക്കിട്ടു തല്ലി. മെത്രാന്റെ കോലം നിന്നു കത്തി, നടുവിൽ നേതാവ് നെഞ്ചു വി രിച്ചു നിന്നു. (ഇതെല്ലാം ഇടവകയിലെ കൊച്ചു പിള്ളേര് മൊബൈലിൽ പകർത്തി ഫെ യ്സ് ബുക്കിൽ ലൈവിട്ടു ).ഇതിനിടെ നേതാവിനൊപ്പം നിന്ന കൈക്കാരനെയും വിശ്വാ സിയെ തല്ലിയ കൈമണിക്കാരനെയും പൊലീസ് പൊക്കി. നേതാവ് മുണ്ട് മടക്കി കുത്തി സ്റ്റേഷനിലെത്തി ,അപ്പോഴാണ് നേതാവാണ് കേസിലെ ഒന്നാം പ്രതിയെന്ന് അറിയുന്നത്. അണികളോടു “ഇപ്പോ വരാം” എന്നു പറഞ്ഞ് സ്റ്റേഷനു പിന്നിലൂടെ മുങ്ങിയ നേതാവ് പൊങ്ങിയത് 40-ാം പക്കം.
കൈക്കാരനും അണികളും 14 ദിവസം അഴിയെണ്ണി .മാത്രമല്ല മുമ്പ് മെത്രാനെ കബളിപ്പി ച്ച് അരമന വക എങ്ങിനിയറിങ്ങ് കോളജിൽ ഭാര്യയ്ക്ക് തരപ്പെടുത്തിയ ജോലിയും തെ റിച്ചു.അങ്ങനെ വിശ്വാസികൾക്കും നാട്ടുകാർക്കും പലതും ബോധ്യപ്പെട്ടിട്ടും നേതാവ് ഇതൊന്നും വകവച്ചില്ല.സാമൂഹ്യ സേവനം തുടർന്നു. ഒടുവിൽ പാവപ്പെട്ട ഒരു ഗൾഫു കാരന്റെ വീട്ടിൽ നൽകി വന്ന സേവനമാണ് നേതാവിന് ഇപ്പോൾ വിനയായിരിക്കുന്നത്.
നേതാവ് തന്റെ കളിക്കൂട്ടുകാരിയെ വകയിലൊരു സഹോദര സ്ഥാനത്തു നിന്ന് ഗൾഫു കാരൻ യുവാവിന് വിവാഹം കഴിച്ചു നൽകി. വിവാഹ ഫോട്ടോകളിലും ഇടിച്ചു കയറാൻ മടിച്ചില്ല.’ മിക്ക പടങ്ങളിലും വധുവിന്റെ വലതു വശത്തു തന്നെ കാവലായി നിന്നു. വിവാഹ ശേഷം വരൻ വിദേശത്തേക്കു പോയി കഴിഞ്ഞപ്പോൾ വീണ്ടും സംരക്ഷണ’ ഭാരം ” പാവം നേതാവിന്റെ തലയിലായി.
സേവനതൽപ്പരനായ നേതാവ് ആ ത്യാഗവും ഏറ്റെടുത്തു. തിരക്കിനിടയിലും മറ്റെന്തും മാറ്റി വച്ച് ഇവരുടെ കാര്യങ്ങൾ ഭംഗിയായി നോക്കും.ഇതിനിടെ ഗൾഫിൽ യുവാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടാരു വീടു വച്ചു. എന്നാൽ താമസം തുടങ്ങിയില്ല. എങ്കിലും ആഴ്ച്ചയിൽ ഒന്നും രണ്ടും തവണ അടിച്ചുവാരാനും മറ്റുമായി ഗൾഫുകാ രന്റെ ഭര്യ ഇവിടെ എത്തും’. അവരെ തനിച്ചു വിടുന്നത് ശരിയല്ലല്ലോ എന്നു കരുതിയാണ് മെമ്പറും കൂടെ പോയിരുന്നതത്രേ. എന്നാൽ വകയിൽ പെങ്ങളോടുള്ള മെമ്പറുടെ സുരക്ഷാ വീക്ഷണം കൂടിയപ്പോൾ ,സംശയം തോന്നിയ ഭർത്താവും ഭർതൃവീട്ടകാരും ചേർന്ന് ഭാര്യ അറിയാതെ പുതിയ വീട്ടിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.ക്യാമറയിൽ പതിഞ്ഞ ഇവരുടെ അടിച്ചുവാരൽ കണ്ട് ഭർതൃവീട്ടുകാർ ഞെട്ടി.
അടുത്ത ദിവസം തന്നെ മെമ്പർക്ക്  “A” (അടി) സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു. മെമ്പറെ ഇവർ വീട്ടിലോട്ടു ക്ഷണിച്ചു. വിളി കേൾക്കാത്ത താമസം പറന്നെത്തിയ മെമ്പറെ അവർ കുറച്ചു നേരം അന്തരീക്ഷത്തിൽ നിർത്തി ചർച്ച നടത്തി. നിലത്തു നിൽക്കാൻ അൽപ്പസമയം കിട്ടിയപ്പോൾ വീട്ടുകാരെ വിരട്ടി നോക്കി – ഞാൻ അമേരി ക്കൻ പ്രസിഡന്റിനെ വിളിക്കമെന്നു വരെ പറഞ്ഞിട്ടും ദുഷ്ടരായ വീട്ടുകാർ ഒരുമയവും കാട്ടിയില്ലെന്ന് ആക്ഷേപമുണ്ട്’. വീഡിയോ ക്ലിപ്പിങ്ങ്സ് കാട്ടിയ ശേഷം പിന്നെ നിലത്തി ട്ടായിരുന്നത്രേ പെരുമാറ്റ ചവിട്ടു ലംഘനം. നേതാവായതിനാൽ പൊലീസിനെ വിളിച്ചു വരുത്തി ഏൽപ്പിച്ചു. വരുന്ന വഴി പൊലീസിന്റെ കാലിൽ പിടിച്ച് സ്വാധീനിച്ചതിനാലും പരാതി ഇല്ലാത്തിനാലും ഇടയ്ക്ക് ഇറങ്ങി സ്ഥലം വിട്ടു.എന്നിരുന്നാലും ഇതൊന്നും താന റിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരി ക്കുകയാണ് മെംബർ .
പിന്നാമ്പുറo:പത്തിൽ താഴെ ഗുസ്തിയും നാക്കിന്റെ ബലവും മാത്രമുള്ള നേതാവ് സാങ്കേതിക വിദ്യ വളർന്നതറിഞ്ഞില്ല. അതാണ് പള്ളി കാര്യത്തിലും (മൊബൈൽ ഫോൺ ), പെണ്ണു വിഷയത്തിലും ( സി സി ക്യാമറ.) പറ്റിയത് എന്നാണ് പിന്നാമ്പുറത്തെ സംസാരം