കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതില്‍ പ്രതിഷേധം.യു.ഡി.എഫ് അംഗങ്ങളാ ണ് രാത്രി വൈകി പ്രതിക്ഷേധവുമായി ബാങ്കിന് മുൻപിൽ പ്രതിക്ഷേധവുമായി ഒത്തു കൂടിയത്.
കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പ ട്ടിക നിശ്ചയിച്ച സമയത്തിനുള്ളിൽ പ്രസിദ്ധീകരിച്ചില്ലെന്ന് ആരോപിച്ചാണ് ബാങ്കിനു മു ന്‍പില്‍ യു.ഡി.എഫ് പ്രതിഷേധിച്ചത്. ശനിയാഴ്ച രാവിലെ 11 ന് പട്ടിക പ്രസിദ്ധപ്പെടു ത്തണമെന്നായിരുന്നു തിരഞ്ഞെടുപ്പ് വിഞ്ജാപനത്തിലെ നിര്‍ദേശം. എന്നാല്‍ വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും പട്ടിക പ്രസിദ്ധീകരിച്ചില്ല എന്നാരോപിച്ചാണ് രാത്രി വൈകി യു .ഡി.എഫ് അംഗങ്ങള്‍ ബാങ്കിന് മുന്‍പില്‍ പ്രതിഷേധവുമായെത്തിയത്.പട്ടിക പ്രസിദ്ധീക രിക്കാത്ത ഇലക്ട്രല്‍ ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്നും ഇത് തിരഞ്ഞെടുപ്പി ല്‍ എല്‍.ഡി.എഫിനെ സഹായിക്കാനാണെന്നുമായിരുന്നു ഇവരുടെ ആരോപണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രതിഷേധ സമരം ഉ ദ്ഘാടനം ചെയ്തു.ബാങ്കിന് മുൻപിലെ യുഡിഎഫ് സമരം അറിഞ്ഞ് എൽ ഡി എഫ് നേ താക്കളും പ്രവർത്തകരും സ്ഥലത്തെത്തി.യു.ഡി.എഫ് ഭരണകാലത്ത് അനധികൃതമായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളവരെയാണ് ഇലക്ട്രല്‍ ഓഫീസര്‍ നീക്കം ചെയ്തിരി ക്കുന്നതെന്നും, തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമേയെന്ന് ഭയന്നാണ് ഇപ്പോള്‍ ഇവർ പ്ര ത്ിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും എല്‍.ഡി.എഫ് ആരോപിച്ചു.
ബാങ്ക് പ്രവര്‍ത്തന പരിതിക്ക് പുറത്തുള്ളവര്‍ വോട്ടര്‍ പട്ടികയില്‍ കടന്ന് കൂടിയിട്ടുണ്ടെ ന്ന് ആരോപിച്ച് ബാങ്കിലെ ചിലയംഗങ്ങള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. അനധികൃ തമായി പട്ടികയില്‍ കടന്ന് കൂടിയവരുടെ പേരുകള്‍ നീക്കം ചെയ്യേണ്ടിയിരുന്നതിനാലാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്ന് ബാങ്ക് അധികൃതര്‍ അറിയി ച്ചു. മാര്‍ച്ച് എട്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.