കാഞ്ഞിരപ്പള്ളി:ചങ്ങനാശ്ശേരി തപാൽ ഡിവിഷന് കീഴിൽ ഉള്ള ഹെഡ്, സബ് പോസ്റ്റ് ഓഫീസുകളിൽ മുതിർന്ന പൗരന്മാർക്ക് ഭാരത സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന സുരക്ഷിതമായ നിക്ഷേപം സീനിയർ സിറ്റിസൺ അക്കൗണ്ട് സ്ക്കീമിൽ ചേരുന്നതി നായി പ്രത്യേക മേളകൾ ഓഗസ്റ്റ് മാസം 20 വരെ നടത്തുന്നു. 60 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും, 55 വയസ്സിനു ശേഷം സൂപ്പർ ആനുവേഷനിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും, 50 വയസ്സിനു മുകളിൽ പ്രായം ഉള്ള പ്രതിരോധ വിഭാഗത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കും നിബന്ധനകൾക്ക് വിധേയമായി ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്.
ഒറ്റത്തവണ ആയി കുറഞ്ഞ നിക്ഷേപം 1000 രൂപയും പരമാവധി നിക്ഷേപം 15 ലക്ഷം രൂപയും ആണ്. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർക്കും പരമാവധി നിക്ഷേപ തുക ആയ 15 ലക്ഷം എന്ന പരിധി നിലനിർത്തി സ്വന്തം പേരിലോ, ദമ്പതികൾക്ക് ജോയിൻ്റ് ആയോ അക്കൗണ്ടുകൾ തുടങ്ങുവാനും നില നിർത്തുവാനും സാധിക്കുന്നതാണ്. അ ക്കൗണ്ടിൻ്റെ കാലാവധി 5 വർഷം ആണ്. നിലവിലെ പലിശ നിരക്ക് 7.4%. ത്രൈമാസ നിരക്കിൽ ആണ് പലിശ പിൻവലിക്കാൻ സാധിക്കുന്നത്. നിക്ഷേപ തുകയ്ക്ക് ഇൻകം ടാക്സ് 80 C പ്രകാരം ആദായ നികുതി ഇളവും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ക്ക് ബന്ധപ്പെടുക.
ഹെഡ് പോസ്റ്റ് ഓഫീസ് കാഞ്ഞിരപ്പള്ളി
04828-202598, 9847908562, 8301054395