മുണ്ടക്കയം:കലാ-കായിക രംഗ ത്ത് വ്യക്തിമുദ്ര പതിപ്പിച്ച സിബിൻ ഇഞ്ചിയാനി ഗ്രാമ ത്തിന്റെ അഭിമാനമായി മാറി.പഞ്ചാബിലെ പത്വാലയിൽ നവംബർ അവസാനവാരം നടന്ന സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ദേശീയ അത്ത് ലറ്റിക്സ് മൽസരങ്ങളിലാ ണ് മുണ്ടക്കയം ഇഞ്ചിയാനി തേവർ തോട്ടത്തിൽ സിബിച്ചൻ-ടെസമ്മ ദമ്പതികളുടെ മകൻ സിബിൻ ഫ്ളോർ ഹോക്കിയിൽ സ്വർണ്ണം നേടിയത്.

ഇനി ഒളിമ്പിക്സിൽ സ്വർണ്ണം നേടണമെന്ന ആഗ്രഹത്തിലാണ് സിബിൻ.സാമ്പത്തിക പരാ ധീനതകൾക്കിടയിലും നാടിന്റെയും സ്കൂളിന്റെ അഭിമാനം രാജ്യമാകെ ഉയർത്തി പിടി ക്കുന്ന സിബിൻ ഏഴാം ക്ലാസ് വരെ ഇഞ്ചിയാനി ഹോളി ഫാമിലി യു പി സ്കൂളിലാണ് പഠിച്ചത്.ഇപ്പോൾ കട്ടപ്പന വള്ളകടവിലുള്ള സ്നേഹദീപം സ്പെഷ്യൽ സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്നു. കായിക രംഗത്തോടൊപ്പം കലാരംഗത്തും സിബിൻ നിറ ഞ്ഞു നിൽക്കുകയാണ്.പത്വാലയിൽ നടന്ന ദേശീയ മീറ്റിൽ തെലുങ്കാന ടീമിനെ ഏഴു ഗോ ളുകൾക്കാണ് സിബിന്റെ ടീം പരാജയപ്പെടുത്തിയത്.