പാർലമെന്റ് തെരഞ്ഞെടുപ്പിലെ നിലപാട് ഈ മാസം 30 ന് ശേഷം പ്രഖ്യാപിക്കുമെന്ന്
പി.സി ജോർജ് എംഎൽഎ.പിണറായിയും ഉമ്മൻ ചാണ്ടിയും ചേർന്നാണ്   മുന്നണി പ്രവേശനത്തിന് തടസം  നിൽക്കുന്നതെന്നും പി സി ജോർജ് ഈരാറ്റുപേട്ടയിൽ പറഞ്ഞു .
പാർട്ടി സ്റ്റേറ്റ് കമ്മറ്റി യും, എക്സിക്യൂട്ടിവ് കമ്മറ്റിയും വിളിച്ച് ചേർത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയതാ യി പിസി ജോർജ് പറഞ്ഞു. കമ്മറ്റികളിൽ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ തീരുമാ നം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് പ്രഖ്യാപിക്കണമെങ്കിൽ ഇനിയും ചർച്ചകൾ നടക്കേണ്ട തുണ്ട്.മുപ്പതാം തിയതിക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കും.കോൺഗ്രസ് തന്നെ വഞ്ചി ക്കുകയായിരുന്നു.
ചർച്ചകൾക്കായി പലയിടത്തും വിളിച്ച് വരുത്തിയ ശേഷമാണ്   മുന്നണിയിൽ കൂട്ടാൻ കഴിയില്ലന്ന് പറഞ്ഞത്ഉമ്മൻ ചാണ്ടി സമ്മതിക്കില്ലന്നാണ് കെ പി സി സി പ്രസിഡൻറും, പ്രതിപക്ഷനേതാവും പറയുന്നത്.ഉമ്മൻ ചാണ്ടി കത്തോലിക്ക വിരുദ്ധനാണ്. കൂടാതെ വർഗീയ വാദിയും ഗ്രൂപ്പിസ്റ്റുമാണ്. കേരളത്തിലെ കോൺഗ്രസിന്റെ തകർച്ചയും, നാശ വും ഉമ്മൻ ചാണ്ടിയാണന്നും,സോളാറിൽ താൻ മിണ്ടാതിരുന്നത് കൊണ്ടാണ് ഉമ്മൻ ചാണ്ടി ജയിലിൽ പോകാതിരുന്നതെന്നും പി സി ജോർജ് പറഞ്ഞു.
ജനപക്ഷം പാർട്ടിയിൽ തന്റെ നിലപാടിന് എതിരായി അഭിപ്രായം ഉയരില്ലന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.ഇടതുമായി ഒരു ചർച്ച ഉണ്ടാകില്ലന്നറിയിച്ച ജോർജ് കോൺഗ്ര സിലെ പല നേതാക്കളും ‘ഇപ്പോഴും തന്നെ വിളിക്കുന്നുണ്ടന്നും പറഞ്ഞു.