കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള ബിരുദ പ്രോഗ്രാമുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് തിളക്കമാര്‍ന്ന വിജയം നേടി. വിവിധ ബിരുദ പ്രോഗ്രാമുകളില്‍ സര്‍വ്വകലാശാല തലത്തില്‍ ആദ്യ സ്ഥാനങ്ങളിലെത്തി സെന്റ് ഡോമിനിക്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷങ്ങളിലെ വിജയം ആവര്‍ത്തിച്ചു. കെമിസ്ട്രി വിഭാഗത്തില്‍ അമൃത കെ. അനില്‍, ആന്‍ മരിയ മാത്യു എന്നിവര്‍ യഥാക്രമം സര്‍വ്വകലാശാല തലത്തില്‍ ഒന്ന്, ഒന്‍പത് സ്ഥാനങ്ങള്‍ നേടി. ബോട്ടണി മോഡല്‍ II വിഭാഗത്തില്‍ ശ്രീലക്ഷ്മി ബി., പാര്‍വ്വതി മോഹന്‍, സുറുമി സൈനുദിന്‍, ആര്യ എസ്. കോട്ടക്കല്‍, റിച്ചു എലിസബത്ത് റോയി എന്നിവര്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇക്കണോമിക്‌സ് വിഭാഗത്തില്‍ അതുല്യ ജോസ് കോയിക്കല്‍ രണ്ടാം സ്ഥാനം നേടി. ഇംഗ്ലീഷ് മോഡല്‍ II വിഭാഗത്തില്‍ ചാന്ദ്‌നി എസ്, കാര്‍ത്തിക കൃഷ്ണന്‍, ജിസ്‌ന മീരാ സുനില്‍, ആമിന എം.എ. എന്നിവര്‍ യഥാക്രമം രണ്ട്, ആറ്, ഒന്‍പത്, പത്ത്, സ്ഥാനങ്ങളിലെത്തി. ഹിസ്റ്ററി വിഭാഗത്തില്‍ മഞ്ജു പി. മാത്യു, ആന്‍ മരിയ സെബാസ്റ്റ്യന്‍ എന്നിവര്‍ യഥാക്രമം മൂന്ന്, ഒന്‍പത് സ്ഥാനക്കാരായി. ബി.കോം. മോഡല്‍ III കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡെനിറ്റ സണ്ണി നാലാം സ്ഥാനവും മാത്തമാറ്റിക്‌സില്‍ അലിഡ മരിയ കുര്യന്‍ ആറാം സ്ഥാനവും കരസ്ഥമാക്കി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അവരെ ഒരുക്കിയ അദ്ധ്യാപകരെയും കോളേജ് മാനേജ്‌മെന്റ് അഭിനന്ദിച്ചു. കോളേജ് മാനേജര്‍ റവ. ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ്, ബര്‍സാര്‍ ഫാ. ഡോ. മനോജ് പാലക്കുടി, ഗവേണിങ് ബോഡി അംഗങ്ങളായ ശ്രീ. വര്‍ക്കി ജോര്‍ജ്, ശ്രീ. ജോസഫ് മൈക്കിള്‍, സെല്‍ഫ് ഫിനാന്‍സിങ് ഡയറക്ടര്‍ ഡോ. ജോജോ ജോര്‍ജ്, കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ജിഷ ജേക്കബ്, ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പ്രതിഷ് എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.