കാഞ്ഞിരപ്പള്ളി: വിശിഷ്ടമായ സേവനത്തിലൂടെ ജീവിതം ധന്യമാക്കിയ നാല് അധ്യാപ കരും രണ്ട് അനദ്ധ്യാപകരുമാണ് സെന്റ് ഡൊമിനിക്സ് കോളജിൽ നിന്ന് ഈ വർഷം വിരമിക്കുന്നത്.
ജന്തുശാസ്ത്ര വിഭാഗം മേധാവി പ്രൊഫ നിർമല ജോസഫ്, ഇംഗ്ലീഷ് വിഭാഗത്തിലെ ഡോ സാജു ജോസഫ്, ഫിസിക്സ് മേധാവി പ്രൊഫ മേരിക്കുട്ടി ജോസഫ്, രസതന്ത്രമേധാവി പ്രൊഫ റോസലിൻ തോമസ്, ഓഫീസ് സൂപ്രണ്ട് പി വി ജോൺ, ആലീസ്കുട്ടി ജോസഫ് എന്നിവരാണ് വിരമിക്കുന്നത്.
കോളജിലെ ചാരിറ്റി, മൂല്യബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നത് പ്രൊഫ നിർമ്മല ജോസഫ് ആയിരുന്നു. ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് ഭക്ഷണം, ധനസഹായം മുതലായവ ലഭ്യമാക്കുന്ന കോളജിന്റെ പദ്ധതികൾ പ്രൊഫ നിർമ്മല ജോസഫിന്റെ പരിശ്രമത്തിൽ സഫലമായവയാണ്.
ഡോ സാജു ജോസഫ് പ്രദേശത്തെ സാമൂഹിക-സാംസ്കാരിക മേഖലയിൽ അറിയപ്പെ ടുന്ന വ്യക്തിയാണ്. വാഗ്മി, ഗവേഷകൻ, ഭാഷാവിദഗ്ദ്ധൻ എന്നിങ്ങനെ വിവിധ നില കളിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കോളജ് നാക് എ ഗ്രേഡ് സ്വന്തമാക്കിയത്.
പ്രൊഫ മേരിക്കുട്ടി ജോസഫ് കോളജിലെ പെൺകുട്ടികളുടെയും വനിതാ അദ്ധ്യാപകരു ടെയും ഉന്നമനത്തിനു വേണ്ടി ഏറെ പ്രവർത്തനങ്ങൾ കാഴ്ചവച്ച ശേഷമാണ് വിരമിക്കു ന്നത്. ഫിസിക്സ് വിഭാഗം മേധാവിയാണ്.
 
പ്രൊഫ റോസിലിൻ തോമസ് കെമിസ്ട്രി വിഭാഗം മേധാവിയാണ്. കോളജിലെ ക്രെഡിറ്റ് സൊസൈറ്റി, അധ്യാപക കൂട്ടായ്മ എന്നിവയ്ക്ക് വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്.
പി.വി. ജോൺ കോളജ് ഓഫീസ് സൂപ്രണ്ടാണ്. ആലീസുകുട്ടി ജോസഫ് അടുത്ത സൂപ ണ്ടായി മേയ് മാസത്തിൽ വിരമിക്കും.
സേവന കാലം കുട്ടികളിൽ മൂല്യങ്ങൾ വളർത്തുന്നതിന് മാതൃകയായി പ്രവർത്തിച്ച അധ്യാപകർക്ക് അതിലൂടെ ജീവിതത്തിന് അർത്ഥം കണ്ടെത്താൻ കഴിഞ്ഞു എന്ന് കാത്തിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. പിറ്റിഎ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, അനദ്ധ്യാപകർ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ പ്രിൻസിപ്പൽ റവ ഡോ ജയിംസ് ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു. മാനേജർ ഫാ വർഗീസ് പരിന്തിരിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ ബിനോ പി ജോസ്, അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജിയോ ജയിംസ്, വിൻസൻറ് മാത്യു, ഡ്യൂമി ജിൻസ് എന്നിവർ പ്രസംഗിച്ചു.
റ്റീം റിപ്പോർട്ടേഴ്സ് കാ​ഞ്ഞി​ര​പ്പ​ള്ളി…