പാമ്പാടി കെ ജി  കോളേജിൽ നടന്ന പ്രഥമ മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് വടംവലി  മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പുരുഷ വിഭാഗം റണ്ണേഴ്‌സ് അപ്പായി. പ്രാഥമിക ലീഗ് മത്സരങ്ങൾ എല്ലാം ജയിച്ചാണ് ടീം ക്വാട്ടർ ഫൈനൽ നോക്ക് ഔട്ട്‌ മത്സരത്തിന് യോഗ്യത നേടിയത്. ക്വാട്ടർ ഫൈനൽ മത്സരത്തിൽ യു സി  കോളേജ് ആലുവയെ പരാജയപ്പെടുത്തി ഫൈനൽ ലീഗ് മത്സരത്തിലേക്ക് യോഗ്യരായത്‌. അവസാന ലീഗ് മത്സരത്തിൽ സേക്രഡ് ഹാർട്ട്‌ കോളേജ് തേവര, കെ ജി കോളേജ് പാമ്പാടി എന്നിവരെ നേരിട്ടുള്ള മത്സരത്തിൽ പരാജയപ്പെടുത്തി. 

ന്യൂമാൻ കോളേജ് തൊടുപുഴയോടു മാത്രമാണ് ടീം പരാജയം നേരിട്ടത്. ന്യൂമാൻ കോളേജ് തൊടുപുഴയാണ് ടൂർണമെന്റ് വിജയികൾ,  കെ ജി കോളേജ്  പാമ്പാടി മൂന്നാം സ്‌ഥാനം നേടി.  ആവേശം നിലനിന്ന മത്സരത്തിൽ എം ജി സർവകലാശാലയിലെ 30 പുരുഷ ടീമുകൾ പങ്കെടുത്തു. സെന്റ് ഡൊമിനിക്സ് കോളേജിന് വേണ്ടി അമൽ എബ്രഹാം, അലൻ സെബാസ്റ്റ്യൻ, ജിബിൻ ജിമ്മി, അശ്വിൻ ബാബുജി, വിഷ്ണുദത്, ബോണി ജോസ്, അനീഷ് എം എസ്, തോമസ് ടോമി, അതുൽ കെ പ്രദീപ്‌, അശ്വിൻ എസ്, അരുൺ ജോസഫ് എന്നിവരാണ് മത്സരിച്ചത്. മുഹമ്മദ് ആസിഫ് ആയിരുന്നു ടീം പരിശീലകൻ. 

കോളേജിൽ നിന്നും രണ്ടു പേർ സർവ്വകലാശാല ടീമിലേക്കു യോഗ്യത നേടി. പ്രഥമ ഇന്റർ കോളേജിയേറ്റ് വടംവലി മത്സരത്തിൽ വിജയികളായ ടീമിനെ പ്രിൻസിപ്പൽ, മാനേജ്മെന്റ്, പി.റ്റി.എ എന്നിവർ അനുമോദിച്ചു.