എലിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുരുവിക്കൂട് എസ്.ഡി.എൽ.പി. സ്കൂളിലെ കൊച്ചു കുരുന്നുകൾ നടത്തിയ ഒരു ഹരിത വിപ്ലവം സമൂഹം അറിയേണ്ടതു തന്നെ. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയായ തളിർ  പച്ചക്കറി ഉല്പാദക സംഘം ത ങ്ങളുടെ പ്രർത്തനമണ്ഡലമായ കുരുവിക്കൂട്  എസ്, ഡി.എൽ പി സ്കൂൾ കുട്ടികൾക്ക് കുറെ പച്ചക്കറി വിത്തുകൾ സൗജന്യമായി നല്കിയിരുന്നു.ഒന്ന് മുതൽ നാല് വരെ മാത്രം ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ സ്കൂളിലെ കുരുന്നുകൾ അദ്ധ്യാപകരുടെ പിന്തുണയോ ടെ അവയെല്ലാം സ്കൂൾ പരിസരങ്ങളിൽ പാകി.
ഓരോ ദിനവും വെളളമൊഴിച്ച് വളർത്തി.കോവൽ, തക്കാളി, വെണ്ട, പയർ, ചീനി, മുള ക്,എന്നിവയുടെ വിത്തുകളാണ് ഈ കുരുന്നുകൾക്ക് നല്കിയത്.കുട്ടികളല്ലെ കുസൃതി ത്തരമായിരിക്കും എന്ന് കരുതി കാത്തിരുന്നവരെ ഞെട്ടിച്ചു കൊണ്ട് ഈ സ്കൂൾ മുറ്റ ത്തെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗല ദേവി നിർവ്വഹിച്ചു.തളിർപച്ചക്കറി ഉല്പാദക സംഘം പ്രസിഡന്റ് ബേബി വെച്ചൂർ അദ്ധ്യക്ഷത വഹിച്ചു.എലിക്കുളം സർ വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ മുഖ്യ പ്രഭാഷണം നട ത്തി.
എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെ രുമനങ്ങാട്, ബ്ലോക്ക് പഞ്ചായത്തംഗം റോസ്മിജോബി, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസന്ന കുമാരി, തളിർപച്ചക്കറി ഉല്പാദക സംഘം ഭാരവാഹികളായ ചന്ദ്രശേഖരൻ നായർ ക ണ്ണമുണ്ടയിൽ, രാജു അമ്പലത്തറ, ജിബിൻ വെട്ടം, അനിൽകുമാർ മഞ്ചക്കുഴിയിൽ മുതലാ യവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്വമാ യ പച്ചക്കറികൾ നല്കിയ ശേഷം ബാക്കി വന്നത് തളിർ പച്ചക്കറി ഉല്പാദക സംഘം ത ങ്ങളുടെ നാട്ടുചന്തയിലേക്ക് എടുത്തു.വിളവെടുപ്പ് ഉദ്ഘാടനത്തിനു വന്ന ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് സുമംഗല ദേവി ഈ കുരുന്നുകളുടെ കൃഷി സ്നേഹം കണ്ട് നിറഞ്ഞ മന സ്സോടെ നിന്നു. താൻ ഭരിക്കുന്ന പഞ്ചായത്തിൽ ഒരു എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ വിജയഗാഥ ലോകത്തോടു പറയുവാൻ.എലിക്കുളം കൃഷി ആഫീസർ നിസ്സ ല ത്തീഫ് ,മോഹനകുമാർ കുന്നപ്പള്ളി കരോട്ട് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരു ന്നു.