കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് വൈസ് പ്രിൻസിപ്പലായി ബോട്ടണി വിഭാഗം മേധാവി ഡോ ജോജോ ജോർജ്ജ് നിയമിതനായി. 29 വർഷമായി കോളജിലെ ബോട്ടണി വിഭാഗം അദ്ധ്യാപകനായ അദ്ദേഹം 2009ൽ പരിസ്ഥിതിശാസ്ത്രത്തിൽ പി.എച്ച്.ഡി. സ്വന്തമാക്കി.കോളജ് പി.ആർ.ഓ, ഗവേണിങ്ങ് ബോഡ് അംഗം, യൂണി വേഴ്സിറ്റി പരീക്ഷ അഡീഷണൽ ചീഫ് സൂപ്രണ്ട്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റംഗം, യു ജി ബോട്ടണി ബോഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ മുതലായ ചുമതലകൾ വഹിച്ചിട്ടുണ്ട്.എലിക്കുളം ഏറത്ത് കുടുംബാംഗ മാണ്. ഭാര്യ അനിത ആനക്കല്ല് സെൻറ് ആന്റണീസ് ഹയർ സെക്കന്ററി സ്ക്കൂൾ  അദ്ധ്യാപിക. മക്കൾ: ഡോ നീജു, ആർക്കിടെക്ട് നീരജ്.