കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാ ഗത്തിന്റെയും ഐ.ക്യു.എ.സി.യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 17 മു തല്‍ 19 വരെ ‘ദളിത് സാഹിത്യം: നോവുകളും പ്രതീക്ഷകളും ‘എന്ന വിഷയത്തില്‍ ഒ രു ദേശീയ വെബിനാര്‍ നടത്തപ്പെടുന്നു. കേരളത്തില്‍നിന്നും പുറത്തുനിന്നുമുള്ള 14 കോളേജുകളില്‍ നിന്നായി 48 ഗവേഷണ പ്രബന്ധങ്ങള്‍ വെബിനാറില്‍ അവതരിപ്പി ക്കും

17തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഉല്‍ഘാടനം ചെയ്യപ്പെടുന്ന വെബിനാറില്‍ പ്രശസ്ത കവി പ്രൊഫസര്‍ എസ്. ജോസഫ് മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. തുടര്‍ന്നുള്ള ദി വസങ്ങളില്‍ പ്രൊഫ. T. മാര്‍ക്‌സ് (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി, Bro. ആല്‍ബര്‍ട്ട് സേവിയര്‍ GNOSIS-ഇന്ത്യ, തൂത്തുക്കൂടി എന്നിവര്‍ പ്രഭാഷണം നടത്തും.
വെബിനാര്‍ നടപടികളും ക്രമീകരണങ്ങളും കോളേജ് വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ലഭ്യമായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ Dr. സീമോന്‍ തോമസ്, ഡയറക്ടര്‍ Dr. ജോജോ ജോര്‍ജ്, Dr. സാജു ജോസഫ്, പ്രൊഫ. പ്രതീഷ് എബ്രാഹം എന്നിവര്‍ അറിയി ച്ചു.