ഭക്ഷ്യ സംസ്കരണ രംഗത്തെ നൂതന ആശയങ്ങൾ വിശദമാക്കുന്ന സെമിനാർ കാഞ്ഞിര പ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും സെൻറ് ഡോമിനിക്സ് കോളേജ് ഐ.ഇ. ഡി.സി.യുടെയും, ബി-വോക്ക് ഡിപ്പാർട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തി ൽ സെൻറ് ഡോമിനിക്സ് കോളേജിൽ വച്ച് നടത്തപ്പെട്ടു. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു.

നാട്ടിൽ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ നിന്നും ഉല്പാദിപ്പിക്കാവുന്ന മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ സംബന്ധിച്ച് കുട്ടിക്കാനം മരിയൻ കോളേജിലെ മാത്യു കുര്യ ൻ ക്ലാസ്സ്‌ എടുത്തു. അതോടൊപ്പം വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന സർക്കാർ സ ബ്സിഡികളും ആനുകൂല്യങ്ങളും സംബന്ധിച്ചും ക്ലാസുകൾ നടന്നു.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, വൈസ് പ്രസിഡന്‍റ്  ജോളി മടുക്കകു ഴി, താലൂക്ക് വ്യവസായ ഓഫീസർ അനീഷ്‌ മാനുവൽ, ഡോ.ജോജോ ജോർജ്, ഡോ. റാണി അൽഫോൻസാ ജോസ്, രേണു മാത്യു എന്നിവർ പ്രസംഗിച്ചു. കോളേജിൽ നട ത്തിയ ഐഡിയത്തോൺ, ഹാക്കത്തോൺ മത്സര വിജയികൾക്ക് ചീഫ് വിപ്പ് സമ്മാന ദാനം നിർവഹിച്ചു. സെമിനാറിൽ 60 വിദ്യാർത്ഥികളും 45 സംരംഭകരും പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് സംരംഭകരുമായി നേരിൽ കണ്ട് സംസാരിക്കാനുമുള്ള അവസര വും ലഭിച്ചു.