മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനത്തില്‍ കാ ഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് തിളക്കമാര്‍ന്ന വിജയം നേടി. നിരവധി റാ ങ്കുകള്‍ ഉള്‍പ്പടെ,മികച്ച വിജയശതമാനമാണ് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും കരസ്ഥമാക്കി യത്. വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അതിനു പ്രചോദനം നല്‍കിയ അദ്ധ്യാപക രെയും, മാതാപിതാക്കളെയും  കോളജ് മാനേജ്‌മെന്റും, പി.റ്റി .എ. യും അനുമോദിച്ചു.

ഇംഗ്ലീഷ് മോഡല്‍ II വിഭാഗത്തില്‍ അസ്മിന്‍ സുബൈര്‍, ആദില കെ.എസ്., ഫ്‌ലോറന്‍സ് സഖറിയാസ്, സജിന സണ്ണി, ഫാത്തിമാ അന്‍സാരി, അന്നു ജേക്കബ് എന്നിവര്‍ യഥാക്രമം 1, 2, 3, 4, 6, 10 റാങ്കുകള്‍ നേടി. ബി.കോം. മോഡല്‍ III വിഭാഗത്തില്‍ പാര്‍വ്വതി സൈ ഗാള്‍, റ്റെനി കുര്യന്‍ എന്നിവര്‍ യഥാക്രമം 2, 4 റാങ്കുകള്‍ നേടി.  ബോട്ടണി മോഡല്‍  II ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് നഴ്‌സറി മാനേജ്‌മെന്റ് വിഭാഗത്തില്‍ നിവ്യ എലിസബത്ത് മൈക്കിള്‍, സഹേബ, ഫെബിന ബഷീര്‍ എന്നിവര്‍ യഥാക്രമം 1, 2, 3 റാങ്കുകള്‍ക്ക് അര്‍ഹ രായി. ഇക്കോണോമിക്‌സ് വിഭാഗത്തില്‍ സാന്ദ്രാ മാത്യു, ബെന്‍സി ജോസഫ് എന്നിവര്‍ യഥാക്രമം 5, 9 റാങ്കുകള്‍ കരസ്ഥമാക്കി.

കോമേഴ്‌സ് മോഡല്‍ I റെഗുലര്‍ വിഭാഗത്തില്‍ ഫാത്തിമാ സക്കീര്‍ 4ാറ റാങ്കും കെമിസ്ട്രി വിഭാഗത്തില്‍ ഭാവനാ കുഞ്ഞുമോന്‍ 8ാം റാങ്കും, മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ ഐഷാ മോള്‍ സൈജു 8ാം റാങ്കും, ഫിസിക്‌സ് വിഭാഗത്തില്‍ രാജേശ്വരി പി.എസ് 6ാം റാങ്കും കര സ്ഥമാക്കി.