കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജിൻ്റെ പരീക്ഷാ മുറികൾ അണുവിമു ക്തമാക്കി. ജൂൺ ഒന്നിന് യൂണിവേഴ്സിറ്റി പരീക്ഷകൾ ആരംഭിക്കുന്നതിന് ഒരുക്കമായി ട്ടാണ്  കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൻ്റെ സഹായത്തോടെ ഹാളുകൾ അണുവിമുകത മാക്കിയത്.കാഞ്ഞിരപ്പള്ളി അസി സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ജീവനക്കാരാ യ ജി.പി.ശ്രീപ്രകാശ്, എസ് അനുരാജ്, പി.പി.ബിനു, കെ. സുരേഷ് എന്നിവർ പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നൽകി.

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരീക്ഷകൾക്കായി എത്തിച്ചേരുന്ന വിദ്യാർ ത്ഥികളെ തെർമൽ സ്കാനിംഗ് നടത്തും. റെഡ് സോൺ, കണ്ടെയ്ൻമെന്റ് സോൺ എന്നി  വിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാ ഹാൾ ക്രമീകരിച്ചിട്ടുണ്ട്. കോളേജിന്റെ വിവിധ ഭാഗങ്ങളിൽ “ബ്രേക്ക് ദ ചെയിൻ ” സൗകര്യങ്ങൾ ക്രമീകരി ച്ചിട്ടു ണ്ട്.

പരീക്ഷകൾക്ക് എത്തുന്ന വിദ്യാർത്ഥികൾക്കുവേണ്ടി എല്ലാ ക്രമീകരണങ്ങളും ചെയ്ത മനേജ്മെൻറ് മുമ്പ് സാനിറ്റെസർ നിർമ്മിച്ചുകൊണ്ട് കോളേജ് നടത്തിയ കോവിഡ് നിർ മ്മാർജ്ജന യത്നം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.