കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയത്തു ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ലഹരിയില്ലാ തെരുവ് പരിപാടിയിൽ കോളേജ് തല മൈം മത്സരത്തിൽ സെൻ്റ് ഡൊമിനിക്സ് കോളേജിനെ പ്രതിനിധീകരിച്ച നാഷണൽ സർവീസ് സ്കീം വോളൻ്റിയേഴ്സിന് ഒന്നാം സമ്മാനം ലഭിച്ചു.

സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കോ​രു​ത്തോ​ട് സി​കെ​എം എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും കാ​രാ​പ്പു​ഴ എ​ൻ​എ​സ്എ​സ്, കോ​ട്ട​യം ഹോ​ളി ഫാ​മി​ലി എ​ന്നീ സ്കൂ​ളു​ക​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കോ​ള​ജ് വി​ഭാ​ഗ​ത്തി​ൽ ആ​ർ​പ്പൂ​ക്ക​ര സി​പാ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ര​ണ്ടാം​സ്ഥാ​നം നേ​ടി. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജും എ​രു​മേ​ലി എം​ഇ​എ​സ് കോ​ള​ജും മൂ​ന്നാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.