പൊൻകുന്നം പാലാ സംസ്ഥാന പാതയിൽ കാറും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച്  യുവാവ് മരിച്ചു.
പാലാ പൊൻകുന്നം റോഡിൽ കുരുവിക്കൂട് കവലയ്ക്ക് സമീപമാണ് കാറും സ്കൂട്ടറും അപകടത്തിൽപെട്ടത്. വിളക്കുമാടം ചാത്തൻകുളം സ്വദേശി കരിമ്പേക്കല്ലിൽ അജി (43)യാണ് മരണമടഞ്ഞത്.ഞ്ഞുണ്ടൻമാക്കൽ വളവിലാണ് അപകടം നടന്നത്.അപകടം നടന്നയുടനെ ബൈക്ക് ഓടിച്ചിരുന്ന അജി വഴി സൈഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇയാൾ കെട്ടിട നിർമാണ തൊഴിലാളിയാണ്.പൊൻകുന്നം ഭാഗത്തേയ്ക്ക് പോയ ഇയാളുടെ ആക്ടീവ സ്‌കൂട്ടറിനെ പാലാ ഭാഗത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു.മഴ ഉള്ളതിനാൽ സ്ലിപ്പ് ആയതാണെന്നും നാട്ടുകാർ പറയുന്നു.