കാഞ്ഞിരപ്പള്ളി: സ്കൂൾ–കോളജ് വാഹനങ്ങളിൽ സുരക്ഷിത യാത്രയ്ക്കായി കർശന നടപടിയുമായി അധികൃതർ. പരിശോധന വേളകളിൽ മാത്രം വാഹനം മെച്ചപ്പെട്ട രീതിയിലാക്കുന്ന താൽകാലിക പരിഷ്കാരങ്ങൾക്കെതിരെയും നടപടി.മോട്ടോർ വാ ഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ ബസുക ളിലും, വിദ്യാർത്ഥികളെ കൊണു പോകുന്ന മറ്റ് വാഹനങ്ങളിലും പരിശോധന നടത്തി. രാവിലെയും വൈകിട്ടുമായി 30 ഓളം വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലന്ന് അധികൃതർ അറിയിച്ചു.

ലൈസൻസ്, വാഹനങ്ങളിൽ ആയമാരുണ്ടോ, കുട്ടികളുടെ എണ്ണം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. എം.വി.ഐ ഷാനവാസ് കരീം, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ഷാജു വർഗ്ഗീസ്, ഷിംസൺ മിറോഷ് എന്നിവരുടെ നേതൃത്വത്തിലായി രുന്നു പരിശോധന.സ്കൂൾ വാഹനങ്ങളിൽ വേഗപ്പൂട്ട് നിർബന്ധമാക്കി. എന്നാൽ പരിശോധനകൾക്കു ശേഷം ഈ സംവിധാനം വാഹനങ്ങളിൽനിന്നു മാറ്റുന്ന രീതി വർധിക്കുകയാണെന്നു കണ്ടെത്തി. 30 വരെ പരിശോധന തുടരും. വേഗപ്പൂട്ട് ഒഴിവാക്കിയാൽ അയ്യായിരം രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചു. കൊച്ചി മരടിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞു രണ്ടു കുഞ്ഞുങ്ങളും ആയയും മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്ത ലത്തിലാണു ജില്ലയിലും സുരക്ഷ കർശനമാക്കുന്നത്.

പത്തുവർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ള ഡ്രൈവർമാരെ സ്കൂൾ – കോളജ് അധികൃതർതന്നെ ഒഴിവാക്കണമെന്നു നിർദേശം നൽകി. പാർട്ട് ടൈം ഡ്രൈവർമാരാ യി ജോലി നോക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി കണ്ടെത്തി. സ്കൂൾ ബസിലെ ജോലിക്കു ശേഷം ഇക്കൂട്ടർ മറ്റു ജോലിക്കും പോകുന്നുണ്ട്. ഇതിൽ തെറ്റില്ലെങ്കിലും സമയം ക്രമീകരിക്കാൻ ഡ്രൈവർമാർ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതിന് ഇതു കാരണമാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.