അധ്യായന വർഷം ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തയ്യൽക്കടകളിൽ തിരക്കേറി.സ്‌കൂള്‍ തുറക്കും മുൻപ് യൂണിഫോം തുണിത്തരങ്ങൾ തയ്ച്ച് വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കൾ…
അധ്യായന വർഷം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനു ള്ളിൽ. യൂണിഫോം തുണിത്തരങ്ങൾ തയ്ച്ച് വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്ക ൾ. എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ യൂണിഫോം തുണി ത്തരങ്ങളുടെ തയ്യൽ ജോലികളാണ്  ഇപ്പോൾ കൂടുതലും..ജൂലൈ മുതല്‍ പ്ലസ് ടു വിന്റെ യും തൂടര്‍ന്ന് ഡിഗ്രി വിദ്യാര്‍ഥികളുടെയും  തുണിത്തരങ്ങളുടെ തയ്യൽ ജോലികൾ ഉണ്ടാ കും. ഈ തിരക്ക്  നവംബര്‍ വരെ നീണ്ടു നില്‍ക്കും.തയ്യൽക്കടകൾക്ക് ഇത് വരുമാനത്തി ന്റെ കാലമാണെങ്കിലും ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്തത് വലിയ പ്രതിസന്ധിയാ ണ് സൃഷ്ടിക്കുന്നത്.
അന്യസംസ്ഥാന തയ്യൽ തൊഴിലാളികളെ ആശ്രയിച്ചാണ് പല തയ്യൽ കടകളും മുൻപോട്ട് പോകുന്നത്. പുരുഷൻമാർ കൂടുതലായി ഈ മേഖലയിലേക്ക് കടന്ന് വരുന്നില്ല എന്നതും തയ്യൽമേഖല നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണന്ന് കാഞ്ഞിരപ്പള്ളിയിലെ തയ്യൽക്കട ഉട മയായ ഷിഹാബ് അലിഫ് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു.
.
ദിവസം 30 ഷര്‍ട്ട് വരെയും ,15 പാന്റും വരെയും  തയ്ക്കുന്ന തൊഴിലാളികൾ ഈ മേ ഖലയിൽ പണിയെടുക്കുന്നുണ്ട്.എൽ കെ ജി വിദ്യാർത്ഥിയുടെ   ഒരു സെറ്റ് യൂണിഫോം തയ്ക്കുന്നതിന് 250 രൂപയാണ് ഇടാക്കുന്നതെങ്കിൽ കോട്ട്, സ്യൂട്ട് അടക്കമുള്ള തുണി ത്തരങ്ങൾ തയ്ക്കുന്നതിന് ഡിഗ്രി വിദ്യാർത്ഥികൾക്ക് ചെലവ് ആയിരത്തി അഞ്ഞൂറ് രൂപ വരെയാകും