ചെറിയ കുട്ടികള്‍ക്കായി ‘കളറും ഡിസൈനും’ വലിയ കുട്ടികള്‍ക്കായി ‘ട്രെന്‍ഡും കംഫര്‍ ട്ടും’ ഇതാണു ന്യൂജെന്‍ സ്‌കൂള്‍ വിപണിയുടെ സമവാക്യം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങ ള്‍ മാത്രം ബാക്കി നില്‍ക്കേ ബാഗും ബുക്കും ഷൂസുമെല്ലാമായി സ്‌കൂള്‍ വിപണി സജീവ മായിട്ടുണ്ട്.പുത്തന്‍ പരീക്ഷണങ്ങളുമായി എത്തിയിരിക്കുന്ന ബ്രാന്‍ഡുള്ള ബാഗ്, കുട, വെള്ളക്കുപ്പി തുടങ്ങിയവയ്ക്കാണു കൂടുതല്‍ ഡിമാന്‍ഡ്. തൊട്ടാല്‍ പൊള്ളുന്ന വിലയു മായാണു മിക്ക പഠനോപകരണങ്ങള്‍ വിപണിയിലുള്ളത്.

കണ്ണും ചെവിയുമുള്ള കുടകളും വെള്ളം ചീറ്റുന്ന കുടകളും ഇന്നും കുട്ടിക്കുറുമ്പുകളുടെ പ്രിയപ്പെട്ടവയായി തുടരുന്നു. ഡിസൈന്‍ ഉള്ള കുടകളുമുണ്ട്. 400 രൂപ മുതലാണു ഇവ യുടെ വില. എന്നാല്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു ക്യാപ്പുള്ള കാലന്‍ കുടകളാണു താല്‍പര്യം. 3 ഫോള്‍ഡ് കുടയ്ക്കു 370 രൂപ മുതലും 5 ഫോള്‍ഡിനു 580 രൂപ മുതലുമാണു വില. കുടയ്‌ക്കൊപ്പം റെയിന്‍കോട്ടും തകൃതിയായി വില്‍ക്ക പ്പെടുന്നുണ്ട്.

യൂണിഫോമുകള്‍ക്കും തുണിത്തരങ്ങള്‍ക്കും 250 രൂപ മുതല്‍ വിലയാകും. എന്നാല്‍, മിക്ക സ്‌കൂളുകളിലും അവിടെ തന്നെ യൂണിഫോം വിപണി ഒരുക്കുന്നുണ്ട്. മഴയ്ക്കുള്ള ചെരുപ്പും കറുപ്പ് ഷൂസും വാങ്ങനെത്തുന്നവരാണിപ്പോള്‍ ഏറെയും. ആണ്‍കുട്ടികളുടെ ഷൂസിനു 300 മുതലും പെണ്‍കുട്ടികളുടെ ഷൂസിനു 250 മുതലുമാണു വില.

ബ്രാന്‍ഡഡ് കമ്പനികളുടെ ബോക്‌സ്, ബുക്ക്, പേന, പെന്‍സില്‍ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. 20 രൂപ മുതലാണു നോട്ടുബുക്കുകളുടെ വില. എന്നാല്‍, നിലവാരമുള്ള ബുക്കുകള്‍ക്ക് 160 രൂപ വരെയാണു വില. പെന്‍സിലുകള്‍ക്കു 3 മുതല്‍ 8 വരെ രൂപയാണു വില. റബര്‍, സ്‌കെയില്‍, കട്ടര്‍ എന്നിവയയെല്ലാം ചേര്‍ത്ത് മറ്റൊരു നൂറ് രൂപ കൂടി പൊടിയും. ഇന്‍സ്ട്രമെന്റ് ബോക്‌സിന് 70 രൂപ മുതല്‍ 300 രൂപ വരെയാണു വില.കാര്‍ട്ടൂണ്‍ ചിത്രങ്ങളുള്ളതും വിവിധ ആകൃതിയിലുള്ളതുമായ പെന്‍സില്‍ ബോക്സുകളും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. പുസ്തകം പൊതിയാനായി തുണി കൊണ്ടുള്ള ബ്രൗണ്‍ പേപ്പറും ഇറങ്ങിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വില്‍പനയെ തോല്‍പിക്കാന്‍ ഓഫറുകളുമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍. ബാഗ് വാങ്ങുന്നവര്‍ക്കു കുട ഫ്രീ എന്നു ഒരു കമ്പനി ഓഫര്‍ നല്‍കുമ്പോള്‍, കിറ്റ് ഫ്രീയെന്നു അടുത്ത കമ്പനി പറയുന്നു. ടിഫിന്‍ പാത്രം വാങ്ങുമ്പോള്‍ സ്‌നാക്‌സ് പാത്രം ഫ്രീ കൊടുക്കുന്നവരും വലിയ വിലകിഴിവോടെ സ്‌കൂള്‍ വസ്തുകള്‍ വില്‍ക്കുന്നവരും ഏറെയാണ്.

പ്ലാസ്റ്റിക് ഉപയോഗം സ്‌കൂളുകളില്‍ നിയന്ത്രിച്ചതോടെ വെള്ളകുപ്പികള്‍ വാങ്ങാനെത്തുന്നവരില്‍ മിക്കവരും സ്റ്റീല്‍ കുപ്പികളാണു തിരഞ്ഞെടുക്കുന്നത്. 70% ഉപഭോക്താക്കളും ലഞ്ച് ബോക്‌സുകളെ പോലെ തന്നെ വെള്ളക്കുപ്പികള്‍ക്കും സ്റ്റീല്‍ എടുത്തു തുടങ്ങി.സ്റ്റീല്‍ കുപ്പികള്‍ക്കു 250 മുതല്‍ 400 രൂപ വരെയാണു വില. തൂക്കിപ്പിടിക്കാന്‍ പിടിയുള്ള കുപ്പികള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്.

750 മില്ലിലീറ്റര്‍ വെള്ളം നിറയ്ക്കാവുന്ന കുപ്പികളാണു പകുതിയിലേറെ പേരും വാങ്ങുന്നത്. ലഞ്ച് ബോക്‌സില്‍ സ്റ്റീല്‍ കൂടാതെ കാസറോള്‍ മോഡലിനും ഡിമാന്‍ഡുണ്ട്. 200 രൂപ മുതലാണ് ഇവയുടെ വില.

സൂപ്പര്‍ ഹീറോസി’ന്റെ സൂപ്പര്‍ സ്‌കൂള്‍ വിപണി നഗരത്തില്‍ സജീവമായപ്പോള്‍.

അവഞ്ചേഴ്‌സും ഡോറയും ഡിസ്‌നി കഥാപാത്രങ്ങളുമാണ് ബാഗുകളിലെ താരം. നഴ്‌സറി മുതല്‍ യുപി ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണു ഇവ പ്രിയം. 700 മുതല്‍ 2500 വരെ വിലയുള്ളവയാണു ബ്രാന്‍ഡ് ഉല്‍പന്നമായ മിക്ക ബാഗുകളും. വിപണി കീഴടക്കാന്‍ ത്രീഡി ചിത്രങ്ങളുള്ള ബാഗുകളും എത്തിയിട്ടുണ്ട്. ത്രീഡി ബാഗുകള്‍ക്കു 450 രൂപ മുതല്‍ വിലയുണ്ട്.വീതിയുള്ള സ്ട്രാപ്, പ്രധാന അറകളുടെ വലുപ്പം, പരുക്കനല്ലാത്ത സിപ്പുകള്‍, കുറഞ്ഞ ഭാരം, വാട്ടര്‍പ്രൂഫ് സൗകര്യം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ സ്‌കൂള്‍ ബാഗ് തിരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കളും മുതിര്‍ന്ന വിദ്യാര്‍ഥികളും ശ്രദ്ധിക്കുന്നുണ്ട്. ബ്രാന്‍ഡ് ബാഗുകള്‍ മിക്കവയും അതോടൊപ്പം റെയ്ന്‍ കവര്‍ ചേര്‍ത്തിട്ടുണ്ട്.

ഭക്ഷണ പാത്രവും വെള്ളവും കൊണ്ടു പോകാനായി കിറ്റ് വാങ്ങുന്നവരും ഏറെയാണ്. ബാഗുകളെ പോലെ സിന്തറ്റിക്, റെക്‌സിന്‍ എന്നീ മെറ്റീരിയലുകളില്‍ തീര്‍ത്ത കിറ്റിനു 130 മുതല്‍ 400 രൂപ വരെയുണ്ട്. ഈ ആവശ്യത്തിനായി ഡിസൈനര്‍ പേപ്പര്‍ ബാഗുകളും വിപണിയിലുണ്ട്.