കേരളാ ഷോപ്സ് ആൻഡ്  കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2022-2023 അധ്യയന വർഷം വിവിധ വിഷയ ങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തരബിരുദതലം വരെയുള്ള (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പടെ) ഏതെങ്കിലും കോഴ്സുകളിൽ പഠിക്കുന്നവർക്ക് വിദ്യഭ്യാസ സ്‌കോ ളർഷിപ്പിനും 2021-22 അധ്യയന വർഷം ബിരുദ, ബിരുദാന്തര പ്രൊഫഷണൽ കോഴ്സു കളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടി ഉന്നത വിജയം കൈവരിച്ചവർക്ക് കാഷ് അവാർഡിനും അപേക്ഷിക്കാം.

സ്‌കോളർഷിപ്പ് അപേക്ഷ ഫോറം കേരളാ ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ളി ഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോട്ടയം പുളിമൂട് ജങ്ഷനിലുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കും. കാഷ് അവാർഡിനാ യി ഉന്നതവിജയം കരസ്ഥമാക്കിയ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെയും സർട്ടി ഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വിദ്യാർഥിയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ക്ഷേമനിധി ഐ ഡി കാർഡിന്റെ പകർപ്പ് എന്നിവ സഹിതം വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 30 വരെ ജില്ലാ ഓഫീ സിൽ സ്വീകരിക്കും. സ്‌കോളർഷിപ്പ് അപേക്ഷ ഫോറം peedika kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0481 2582090.