കാഞ്ഞിരപ്പള്ളിക്കാർക്ക് വായനയുടെ ലോകം പരിചയപ്പെടുത്തിയ സൗഹൃദയ വായന ശാല പൊളിച്ചു തുടങ്ങി. കാലപഴക്കം മൂലം നശിച്ച് തുടങ്ങിയ വായനശാലയ്ക്കാണ് ഇ പ്പോൾ ശാപമോക്ഷമാകുന്നത്. കേരള റൂറൽ ഡെവലപ്പ്മെന്‍റ് കോർപറേഷന്‍റെ സഹായ ത്തോടെ ഗ്രാമ പഞ്ചായത്ത്  നാലു കോടി രൂപ ചിലവഴിച്ചാണ് വായനശാല പുതുക്കി പ ണിയുന്നത്. മൂന്ന് നിലകളിലായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ താഴത്തെ നില വാ ണിജ്യ ആവശ്യങ്ങൾക്കും രണ്ടാമത്തെ നില കോണ്‍ഫറൻസ് ഹാളായും മൂന്നാം നില വാ യനശാലയ്ക്കുമാണ്.

1936 സെപ്റ്റംബർ 28നാണ് സ്വാതന്ത്ര്യ സമരസേനാനിയും കാഞ്ഞിരപ്പള്ളിയിലെ തെര ഞ്ഞെടുക്കപ്പെട്ട ആദ്യ എംഎൽഎയുമായിരുന്ന കരിപ്പാപ്പറന്പിൽ കെ.ജെ. തോമസിന്‍റെ പരിശ്രമഫലമായി സൗഹൃദയ വായനശാല ആരംഭിക്കുന്നത്. 1937 ഡിസംബർ 17ന് വാ യനശാലയോടൊപ്പം ലൈബ്രറിയും പ്രവർത്തനമാരംഭിച്ചു. ഒരു കാലത്ത് കാഞ്ഞിരപ്പ ള്ളിയുടെ അഭിമാനമായിരുന്നു സൗഹൃദയ വായനശാല. എന്നാൽ, പിന്നീട് ആരും നോ ക്കാത്തെ ജീർണ്ണാവസ്ഥയിലായിട്ട് നാളുകൾ കഴിഞ്ഞു. ഡിസി ബുക്സ് സ്ഥാപകൻ ഡിസി കിഴക്കേമുറി അടക്കമുള്ള ഒരുപാടു മഹാരഥ·ാർ തുടക്കം കുറിച്ച സൗഹൃദയിലെ വായ നയിൽ ചോർന്നൊലിക്കുന്ന മേൽക്കൂരയും ഏത് സമയവും ഇടിഞ്ഞ് വീഴാറായ കെട്ടിട വും കാല് ഒടിഞ്ഞ കസേരയും മേശയുമൊക്കെയാണ് ഇന്ന് അവശേഷിക്കുന്നത്.

ഗവേഷണഗ്രന്ഥങ്ങളും അപൂർവ്വമായ പുസ്തകശേഖരവും ഉൾപ്പെടെ 15,000 പുസ്തക ങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. വായനശാല താത്കാലികമായി കുരിശുകവലയിൽ സ്ഥി തി ചെയ്യുന്ന പഞ്ചായത്ത് വക കെട്ടിടത്തിലേയ്ക്ക് മാറ്റിയിരികുകയാണ്.