അഭിനയത്തിലും പാട്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഇടക്കുന്നം സ്വദേശിയായ വിദ്യാര്‍ഥിക്ക് സത്യജിത് റേ പുരസ്‌കാരം ലഭിച്ചു. ഇടക്കുന്നം മേരിമാത സ്‌കൂളിലെ ഏ ഴാം ക്ലാസ് വിദ്യാര്‍ഥിയായ മിനീഷ സുരേന്ദ്രനാണ് കുട്ടികളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗ ത്തില്‍ അഭിനയത്തിനും പാട്ടിനും അവാര്‍ഡ് ലഭിച്ചത്. സത്യജിത് റേ ഫിലിം സൊ സൈറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ ഡപ്യൂട്ടി സ്പീ ക്കര്‍ ചിറ്റയം ഗോപകുമാറാണ് അവാര്‍ഡ് സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം ഗ്രാമം എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചിരുന്നു.

അഭിനയത്തിലും പാട്ടിലും നൃത്തത്തിലും മികവ് കാട്ടിയിരുന്ന മിനീഷയും സഹോദ രിമാരായ മീനാക്ഷിയും മനീഷയും ചേര്‍ന്ന് ലോക് ഡൗണ്‍ കാലത്ത് ആദ്യമായി ഗ്രാമം എന്ന ഹ്രസ്വ ചിത്രം മൊബൈലില്‍ ചിത്രീകരിച്ച് പുറത്തിറക്കിയത്. ഇതിന് സ്വീകാ രിത ലഭിച്ചതോടെ വീണ്ടും ചിത്രം ഒരുക്കുകയായിരുന്നു. വീടും പരിസരവും ആയിരു ന്നു ഇവരുടെ ലൊക്കേഷന്‍. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സഹോദരങ്ങള്‍ ചേ ര്‍ന്നാണ് സംവീധാനവും എഡിറ്റിങും നടത്തിയത്. കൊച്ചുകുട്ടന്‍, ഓണം എന്നീ ചിത്ര ങ്ങളും സാഹോദരിമാര്‍ ചേര്‍ന്നൊരുക്കി.

വര്‍ഷങ്ങളായി നൃത്തവും പാട്ടും അഭ്യസിക്കുന്നുണ്ട് ഈ സഹോദരിമാര്‍. കാലാരംഗ ത്ത് മികവ് തെളിയിച്ച മൂവരും ചേര്‍ന്ന ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ സം ഗീതാ- നൃത്ത അര്‍ച്ചനയും നടത്താറുണ്ട്. മാതാപിതാക്കളായ ഇടക്കുന്നം വലിയപറ മ്പില്‍ വി.വി. സുരേന്ദ്രന്‍- ബിനു സുരേന്ദ്രന്‍ എന്നിവര്‍ ഇവര്‍ക്ക് പിന്തുണയുമായി ഒപ്പ മുണ്ട്.