കാഞ്ഞിരപ്പള്ളി:ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ ശിശുദിനാഘോഷം നടത്തി.കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖ ലൊറൈന്‍ റാലി ഉദ്ഘാ ടനം ചെയ്തു.കുട്ടികള്‍ നിഷ്‌കളങ്കത നഷ്ടപ്പെടുത്തരുതെന്നും നിഷ്‌കളങ്കത കൈവിട്ടു പോ യാല്‍ സത്യസന്ധത നഷ്ടമാകുന്നുവെന്നും അതുകൊണ്ട് എത്ര വലുതായാലും നിഷ്‌കളങ്കത കാത്തു സൂക്ഷിക്കണമെന്നും രേഖ ലൊറൈന്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.

പ്രിന്‍സിപ്പല്‍ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ,വൈസ് പ്രിന്‍സിപ്പല്‍ ഫാ.മനു കെ. മാത്യു,പിടിഎ പ്രസിഡന്റ്  സോണി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ബാന്‍ഡ് ഡിസ്പ്ലേയോടെ ആരംഭിച്ച റാലിയില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥി കള്‍ വിവിധ വേഷങ്ങളില്‍ അണിനിരന്നു. കുരുന്നു ചാച്ചാജിമാര്‍ക്കൊപ്പം ഭാരത് മാതാ യും നിരവധി ബാപ്പുജിമാരും ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും അണിനിരന്നത് റാലിയെ കൂടുതല്‍ ആകര്‍ഷകമാക്കി.