സംസ്ഥാന അക്ഷയ ഊര്‍ജ അവാര്‍ഡ് സ്‌കൂള്‍ വിഭാഗത്തില്‍ കാഞ്ഞിരപ്പളളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിന് ഒന്നാം സ്ഥാനം. പ്രശസ്തി പത്രവും സര്‍ട്ടിഫിക്ക റ്റും അടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ് സാന്നിദ്ധ്യത്തില്‍ കേരള വൈദ്യുത മന്ത്രി എം.എം മണിയില്‍ നിന്ന് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫാ.മനു കെ മാത്യു സ്‌കൂള്‍ ഫിസിക്‌സ് വിഭാഗം അധ്യാപകന്‍ ബെന്നി കുര്യന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

കേരളത്തിലെ അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.50 കിലോവാട്ട് സോളാര്‍ പവര്‍പ്ലാന്റ്ാണ് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്നത്.ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.മുരളീധര ന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.

വ്യവസായിക സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊ തു സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സമഗ്ര സംഭാവന നല്‍കിയിട്ടുള്ള വ്യക്തികള്‍, എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കിയത്.