കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഴയ പള്ളിമുറ്റത്ത് പരിസ്ഥിതി ദിന ത്തില്‍ സ്ഥലനാമ വൃക്ഷമായ ‘കാഞ്ഞിരം’ നട്ട് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കാഞ്ഞിരപ്പള്ളി എന്ന സ്ഥലനാമം ഉണ്ടായതിനു കാരണമായി കരുതുന്ന വിശ്വാസങ്ങളിലൊന്നാ ണ് പള്ളിയും കാഞ്ഞിരമരവും. ആ പേര് അന്വര്‍ത്ഥമാക്കുകയാണ് കുട്ടി കള്‍ ചെയ്തത്.

പഴയപള്ളി റെക്ടര്‍ ഫാ. ഇമ്മാനുവല്‍ മങ്ങന്താനം, വൈസ് പ്രിന്‍സി പ്പല്‍ ഫാ. മനു കെ. മാത്യു, കത്തീഡ്രല്‍പള്ളി അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യന്‍ വടക്കേമുറി, നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ ജോസുകുട്ടി ആന്റ ണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍തല വൃക്ഷ തൈകളുടെ വിതരണോദ്ഘാടം പ്രിന്‍സിപ്പല്‍ ഫാ.സണ്ണി കുരുവിള മണി യാക്കുപാറ നിര്‍വ്വഹിച്ചു.
ഇതോടൊപ്പം ഓക്ക്, ലക്ഷമിതരു, കുടംപുളി തുടങ്ങിയ വൃക്ഷങ്ങളും കുട്ടികള്‍ നട്ടു. വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതികാവബോധം വളര്‍ത്തി യെടുക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.