മേഖലയിലെ ഏറ്റവും മികച്ച വിജയവുമായി ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ വീണ്ടും…

കാഞ്ഞിരപ്പള്ളി : സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ മേഖലയിലെ ഏറ്റവും മികച്ച വിജയവുമായി ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ വീണ്ടും. സമ്പൂ ർണ വിജയം നേടിയ സ്‌കൂളിൽ, 24 വിദ്യാർത്ഥികൾക്ക് വിഷയങ്ങൾക്കും ഫുൾ എ 1 ലഭിച്ചു. 38 വിദ്യാർത്ഥികൾക്ക് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങൾക്കും എ 1 ലഭിച്ചു.

മെൽറ്റ ലിസ് റോയ് 500 – ൽ 495 മാർക്കോടെ സ്‌കൂളിലെ ടോപ്പർ ആയി. 493 മാർക്കോ ടെ ആൽഫിൻ ടോം രണ്ടാം സ്ഥാനത്തെത്തി. 491 മാർക്ക് നേടി ഇമ്മാനുവേൽ തോമസും സാവിയോ ബേസിൻ ജോജോയും മൂന്നാം സ്ഥാനം പങ്കിട്ടു.കണക്കിന് അഞ്ച് കുട്ടികൾ ക്കും സോഷ്യൽ സയൻസിന് ആറ് പേർക്കും സയൻസിന് മൂന്ന് പേർക്കും ഹിന്ദിക്ക് ഒരാൾക്കും നൂറിൽ നൂറ് മാർക്ക് നേടാനായി. വിജയികളെ മാനേജർ ഫാദർ ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാദർ. സണ്ണി മണിയാക്കുപാറ വൈസ് പ്രിൻസിപ്പൽ ഫാദർ മനു മാത്യു, പിടിഎ പ്രസിഡന്റ അഡ്വ. സോണി തോമസ് എന്നിവർ അഭിനന്ദി ച്ചു.