കാഞ്ഞിരപ്പള്ളി: അവസരങ്ങൾ വിനിയോഗിക്കണമെന്നും  മാതാപിതാക്കളുടെ ത്യാഗ ത്തിനു വില കൽപിക്കണം എന്നും കാസർഗോഡ് ജില്ലാ കളക്ടർ ഡോ.ഡി. സജിത്ത് ബാ ബു ഐ.എ.എസ്.  ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ  34 മത് വാർ ഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സ്വയം റോൾ മോഡൽ ആകാൻ വിദ്യാർഥികൾ ശ്രമിക്കണമെന്നും അങ്ങനെയെങ്കിൽ എപ്പോഴും നല്ല ശീലങ്ങൾ മാത്രമേ നമ്മിൽ ഉണ്ടാവുകയുള്ളൂ എന്നും അത് ജീവിതത്തിൽ ഉയരങ്ങളി ലെത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ നമ്മോടു തന്നെ മത്സരിക്ക ണമെന്നും അസാധ്യമായി ഒന്നുമില്ലെന്നും കുഞ്ഞുങ്ങളു ടെ അവകാശങ്ങൾ സംരക്ഷിക്കു വാൻ ഇന്ത്യയിൽ നിന്നും ആഗോളതലത്തിൽ ശ്രെദ്ധ  ലഭിക്കുന്ന വ്യക്തിത്വങ്ങൾ ഉയർന്നു വരണമെന്നും നമ്മുടെ  ലക്ഷ്യത്തിനുവേണ്ടി എന്തും ത്യജിക്കുവാനുള്ള ഒരു  മനസ്സ്  ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 മാനേജർ ഫാദർ ഡാർവിൻ വാലുമണലിന്റെ  അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ.സണ്ണി മണിയക്കുപാറ  റിപ്പോർട്ടും വൈസ് പ്രിൻസിപ്പൽ ഫാ. മനു  മാത്യു സ്വാഗതവും  ആശംസിച്ചു  പി. ടി.  എ പ്രസിഡണ്ട് ജോസ് ആന്റണി, സ്റ്റാഫ് സെ ക്രട്ടറി ആനി വർക്കി സ്കൂൾ വിദ്യാർഥി പ്രതിനിധി എയ്ഞ്ചൽ ആൻ ജോർജ്  അധ്യാപി ക ജോസി  ജോസഫ് എന്നിവർ പ്രസംഗിച്ചു സമ്മേളനത്തിൽ പൗരോഹിത്യത്തിന്റെ  സി ൽവർ ജൂബിലി ആഘോഷിക്കുന്ന ഫാ.ഡാർവിൻ  വാലുമണ്ണേൽ,  സർവീസിൽ  25 വർ ഷം പൂർത്തിയാക്കിയ അധ്യാപക-അനധ്യാപകർ  എന്നിവരെ പൊന്നാടയും മെമന്റോ യും  നൽകി ആദരിച്ചു. ഉന്നത  വിജയം കരസ്ഥമാക്കിയ  വിദ്യാർഥികൾക്കുള്ള സമ്മാ നങ്ങൾ  യോഗത്തിൽ  വിതരണം  ചെയ്തു.ഉച്ച കഴിഞ്ഞ 2 മുതൽ കുട്ടികൾ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.