സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മികവാർന്ന വിജയങ്ങൾ തുടർകഥയാക്കിയ ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്‌കൂൾ  ഇത്തവണയും പതിവു തെറ്റിച്ചില്ല.  സിബിഎസ്ഇ  പ്ലസ് ടു  പരീക്ഷയിൽ ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക്  സ്കൂളിൽ നിന്നും 137  വിദ്യാർത്ഥികൾ  ഫുൾ എ വൺ കരസ്ഥമാക്കി. 131 കുട്ടികൾ ഒരു വിഷയ ത്തിൽ ഒഴികെ എല്ലാ വിഷയങ്ങളിലും എ വൺ നേടി.
500 – മാർക്കിൽ  സയൻസ് വിഭാഗത്തിൽ മറിയം രാജു 490  മാർക്ക് നേടി  സ്‌കൂളിലെ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ദിയ എലിസബത്ത് കുര്യൻ,  ഇബ്രാഹിം സൊഹെയിൽ ഹാരിസ്  എന്നിവർ 489    രണ്ടാം സ്ഥാനവും  ശക്തി മിനാൽ , ജെറിൻ ജോൺ തോമസ് 488 എന്നിവർ മൂന്നാം സ്ഥാനവും നേടി. കൊമേഴ്സ് വിഭാഗത്തിൽ നിർമ്മൽ പയസ് 486 ഒന്നാം സ്ഥാനവും പ്രണിത് എസ് മാത്യു 484 രണ്ടാം സ്ഥാനവും എലിസബത്ത് ജെയിംസ് 482 മൂന്നാം സ്ഥാനവും നേടി.
ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ  റിച്ചാ ജിമ്മി മതിയത്ത്, നിഖിത അരുൺ ആലപ്പാട്ട് എന്നി വർ 475 ഒന്നാം സ്ഥാനവും , ശ്രീലക്ഷ്മി എസ് 471 രണ്ടാം സ്ഥാനവും  അനുഗ്രഹ അനിൽ 468 മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മാത്തമാറ്റിക്സ് വിഷയത്തിൽ ഒമ്പത് പേരും ഫിസിക്സിൽ അഞ്ചുപേരും കെമിസ്ട്രിയി ൽ മൂന്നുപേരും ബയോളജി 5 പേരും കമ്പ്യൂട്ടർ സയൻസിൽ നാലുപേരും എക്കണോമി ക്സിൽ ഒരാളും  സോഷ്യോളജിയിൽ ഒരാളും നൂറിൽ നൂറ് മാർക്ക് കരസ്ഥമാക്കി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മാനേജർ ഫാ.ഡോമിനിക് കാഞ്ഞിരത്തിനാൽ പ്രിൻസി പ്പൽ ഫാ.സണ്ണി കുരുവിള വൈസ് പ്രിൻസിപ്പൽ ഫാ. മനു മാതാം പി.റ്റി.എ പ്രസിഡന്റ് അഡ്വ.സോണി തോമസ് എന്നിവർ അഭിനന്ദിച്ചു