സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങൾ പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സ ഹായമെത്തിക്കുന്നതിന് കേരള സർക്കാർ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയിൽ കോട്ടയം ജില്ലയിൽ നിന്നും അംഗങ്ങളെ ക്ഷണിക്കുന്നു. ഏതൊരു പ്രതിസന്ധിയിലും സ ഹായത്തിനുതകുന്ന തരത്തിലും സാമൂഹിക സന്നദ്ധ സേന 01-01-2020ലാണ് കേരളത്തി ൽ നിലവിൽ വന്നത്.
പ്രസ്തുത സന്നദ്ധ സേനയിൽ 16 നും 65 വയസിനും മദ്ധ്യേ പ്രായമുള്ള 3,40,000 അംഗങ്ങ ളെ ആണ് സംസ്ഥാനത്ത് ഉടനീളമായി  ലക്ഷ്യമിടുന്നത്. നിലവിൽ കോട്ടയം ജില്ലയുടെ വി വിധ ഭാഗങ്ങളിൽ ഈ സേനയിൽ അംഗങ്ങളില്ല, സേനയിൽ പ്രാദേശിക തലത്തിൽ അംഗ മാകാൻ സർക്കാർ പൊതുജനങ്ങളെ ക്ഷണിക്കുന്നു.അടിയന്തിര സാഹചര്യങ്ങളിൽ സർ ക്കാരിനെ സഹായിക്കുവാനും സഹായമെത്തിക്കുവാനുമാണ് സന്നദ്ധ സേന ലക്ഷ്യം വെ ക്കുന്നത്.
കേരള സർക്കാരിൻ്റെ സാമൂഹിക സന്നദ്ധസേനയിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ കയറി ” വോളന്റീർ രജിസ്റ്റർ” നടത്തേണ്ടതാണ്.
രജിസ്റ്റർ ചെയ്യുമ്പോൾ
ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ👇
1. ചുവന്ന സ്റ്റാർ അടയാളത്തിൽ കൊടുത്തിരിക്കുന്ന കോളങ്ങൾ ഉറപ്പായും പൂരിപ്പിച്ചി രിക്കണം.
2. ഫോട്ടോ, ID പ്രൂഫ് എന്നിവയുടെ സൈസ് 1MB കവിയാൻ പാടില്ല.
3. ആവശ്യമായ മുഴുവൻ വിവരങ്ങളും തയ്യാറാക്കിയതിനു ശേഷം മാത്രം Link ൽ click ചെയ്തു രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുക.