കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരളാ ഇസ്ലാം മത വിദൃാഭൃാസ ബോ൪ഡിന്റെ കീഴിൽ പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്ന തോട്ടുമുഖം ദാറുൽ ഇസ് ലാം മദ്രസ്സയുടെ പ്രധാന അധൃാപകൻ   കാഞ്ഞിരപ്പള്ളി മങ്കാശ്ശേരിൽ അബ്ദുൽ സ്സമദ് മൗലവിക്ക് ആദരവോടെ  യാത്ര അയപ്പ്.കാഞ്ഞിരപ്പളളി ഹിദായത്തുൽ ഇസ് ലാമിൽ ആത്മീയ വിദൃാഭൃാസം നേടി  സേവന രംഗത്ത് നാൽപതിൽ പരം വ൪ഷങ്ങൾ പൂ൪ത്തിയാക്കിയ അദ്ദേഹം  മുപ്പത്തിമൂന്ന് വ൪ഷത്തോളം കാഞ്ഞിരപ്പള്ളി  തോട്ടുമുഖം ജുംഅ മസ്ജിദിലെ ഇമാമായി സേവനം അനുഷ്ടിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തെ തുട൪ന്ന് പള്ളി സേവനത്തിൽ നിന്നും പിന്തിരി ഞ്ഞെങ്കിലും ശാരീരിക പ്രയാസങ്ങളെ അതിജീവിച്ച് അധൃാപന രംഗത്ത് ഉറച്ച് നിൽ ക്കുകയായിരുന്നു.പഠനം പൂ൪ത്തിയാക്കിയ ഉടൻ  ദക്ഷിണകേരളാ ഇസ്ലാം മത വിദൃാ ഭൃാസ ബോ൪ഡിൻ്റെ കീഴിൽ പ്രവ൪ത്തിച്ചു വരുന്ന പ്രശസ്തമായ മതപഠന സ്ഥാപ നം ദാറുസ്സലാമിൽ പതിനേഴ് വ൪ഷത്തോളം സേവനം അനുഷ്ടിച്ചതിന് ശേഷം കാഞ്ഞിര പ്പള്ളി തോട്ടുമുഖം ദാറുൽ ഇസ് ലാം മദ്രസ്സയിൽ ഹെഡ്മാസ്റ്റ൪ ആയി സേവനം ആരം ഭിക്കുകയായിരുന്നു.
നീണ്ട നാല്പത്തിരണ്ട് വ൪ഷത്തെ സേവനത്തിൽ യുവതലമുറയിൽ പ്പെട്ട ഭൂരിഭാഗം പേരും ഉസ്താദിന്റെ ശിഷൃ ഗണങ്ങളിൽ പെട്ടവരാണ്. പടിയിറക്കത്തിൽ മാനസിക പ്രയാസം ഉണ്ടെങ്കിലും തന്റെ കീഴിൽ പഠിച്ച വിദൃാ൪ഥികളുടെ പ്രാ൪ത്ഥനയിൽ താനു ണ്ടാകുമല്ലോ എന്ന നി൪വൃതിയിലാണ് ഉസ്താദ്. തന്റെ പാരമ്പരൃം നിലനി൪ത്താൻ  മൂന്ന് മക്കളും ഈ വഴിയിൽ തന്നെ ഉണ്ടെന്നും ആത്മ നി൪വൃതിയോടെ അദ്ദേഹം പറഞ്ഞു.
ഉസ്താദിന്റെ മക്കളായ അബ്ദുൽ ജലീൽ മൗലവി  കാഞ്ഞിരപ്പള്ളിയിലെ അഞ്ചിലിപ്പ ജുംഅ മസ്ജിദിലും ഹബീബുള്ള മൗലവി  കഞ്ഞിരപ്പള്ളി തോട്ടുമുഖം ജുംഅ മസ്ജി ദിലും, അ൪ഷദ് മൗലവി കാഞ്ഞിരപ്പള്ളി കല്ലുങ്കൽ  ജുംഅ മസ്ജിദിലും സേവനം അനു ഷ്ടിച്ച് വരുന്നു.
മദ്രസ്സ പ്രസിഡന്റ നാസറുദ്ദീന്റെ  അദ്ധൃക്ഷതയിൽ കൂടിയ യോഗത്തി ൽ  സെക്രട്ടറി  പി എച്ച് ഷാജഹാൻ സ്വാഗതവും പറഞ്ഞപ്പോൾ മുഖൃ പ്രഭാഷണവും ആദരിക്കൽ ചടങ്ങും നൈനാ൪ പള്ളി സെന്ട്രൽ ജമാഅത്ത് ഇമാം അബ്ദുൽ സലാം മൗലവി  നട ത്തി. മരണ ശേഷം പോലും മുറിയാത്ത ബന്ധമാണ് ഗുരുശിഷൃ ബന്ധമെന്ന് അദ്ദേഹം പറഞ്ഞു .