ആരാരും കാണാതെ എന്ന ആൽബത്തിലൂടെ മലയാള സംഗീത പ്രേമികൾക്ക് പുതിയൊരു സംഗീത സംവിധായകനെ കൂടി ലഭിച്ചിരിക്കുകയാണ്.കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേ ശി സാം സൈമൺ ജോർജിന്റെ ആൽബം ഇതുവരെ യുട്യൂബിൽ കണ്ടത് 16 ലക്ഷം പേ രാണ്.
മലയാള സംഗീത പ്രേമികളുടെ മനം കവർന്ന് ആരാരും കാണാതെ എന്ന ഗാനം കണ്ടത് 16 ലക്ഷം പേരാണ്. യുട്യുബിൽ ഇതിനകം ട്രെൻഡിങ് ലിസ്റ്റിൽ കേറിയ സംഗീത ആൽബം റിലീസ് ചെയ്തത് 2019 ഡിസംബർ ആറിനാണ്.പ്രശസ്ത സംഗീത സംവിധായകനായ ഗോപീ സുന്ദറിന്റെ അസോസിയേറ്റായി കഴിഞ്ഞ ഏഴ് വർഷത്തിനിടെ 60 ചിത്രങ്ങളിലാ ണ് പശ്ചാത്തല സംഗീത രംഗത്ത് സാം പ്രവർത്തിച്ചത്.
മൈ ബോസ്, എ.ബി.സി.ഡി മെക്സിക്കൻ അപാരത, ടേക്ക് ഓഫ്,കമ്മത്ത് & കമ്മത്ത് തു ടങ്ങിയ ചിത്രങ്ങൾ അതിൽ ചിലത് മാത്രം. കീബോർഡ് പ്രോഗ്രാമറായിട്ടാണ് സാം പ്രവ ർത്തിക്കുന്നത്.സാം ആദ്യമായി ഈണമിട്ട് പുറത്തിറക്കിയ ഗാനമാണിത്. ഡിജിൻ. കെ.ദേ വരാജിന്റെ വരികളിൽ കെ.എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചത്.സംവിധാനം ചെ യ്തത് ദിലീപ് കുമാർ.തെലുങ്ക് ടെലിവിഷൻ ചലച്ചിത്ര രംഗത്തെ താരങ്ങളാണ് ആൽബ ത്തിൽ വേഷമിട്ടിരിക്കുന്നത്.
പതിനൊന്നാം വയസിൽ ഇടവക പള്ളിയിൽ ക്വയർ ടീമിൽ പാടാൻ തുടങ്ങിയതാണ് സാം തുടർന്ന് പിതാവ് സൈമൺ കീ ബോർഡ് വാങ്ങി നൽകിയതോടെ സംഗീതത്തോട് ഭ്രമം തു ടങ്ങുകയായിരുന്നു. വീട്ടിൽ തന്നെ ഒരുക്കിയ സ്റ്റുഡിയോലിരുന്ന് ഇതിനകം നിരവധി ഭക്തിഗാനങ്ങൾക്കും പരസ്യചിത്രകൾക്കും ഹൃസ്യചിത്രങ്ങൾക്കും മ്യൂസിക്ക് ഡയറക്ഷൻ ചെയ്തിട്ടുണ്ട് സാം. ഇതിൽ ചിലതിന് അവാർഡും ലഭിച്ചിട്ടുണ്ട് സാമിന്.
പുതിയതായി ഇറങ്ങുന്ന തമിഴ് ചിത്രത്തിൽ സ്വന്തമായി സംഗീത സംവിധാനം ചെയ്യാനു ള്ള തയാറെടുപ്പിലാണ് സാമിപ്പോൾ. പാറത്തോട് സൈമൺ ജോർജിന്റെയും അന്നമ്മയു ടെയും മകനായ സാമിന് എല്ലാവിധ പിന്തുണയുമായി ഭാര്യ റോസ് മേരിയും ഒപ്പമുണ്ട്.