കാഞ്ഞിരപ്പള്ളി: മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ വെച്ച് പിതാവ് തന്റെ ഒരു മാസ ത്തെ ശമ്പളമായ53508 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.ബി എസ് എൻ എൽ പൊൻകുന്നം കസ്റ്റമർ സെൻറ്റിലെ ഓഫീസ് സൂപ്രണ്ട് പി എൻ സോജനാണ് തന്റെ ഒരു മാസത്തെ ശമ്പളം കാഞ്ഞിരപ്പള്ളി ലാൻഡ് അസസ്മെൻറ്റ് തഹസിൽദാർ അജിതിന് കൈമാറിയത്.
സോജന്റെ മകൾ അനുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ വെച്ചാണ് തുക കൈമാറി യത്. ബി എസ് എൻ എൽ എംപ്ലോയിസ് യൂണിയൻ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയാണ് സോജൻ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ: ഗിരീഷ് എസ് നായർ, വാഴൂർ ഏരിയാ സെക്രട്ടറി വി ജി ലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.