മുണ്ടക്കയം ഈസ്റ്റ്: വാഹനാപകടത്തില്‍ പരിക്കേറ്റ് പത്തു വര്‍ഷമായി കിടപ്പിലായിരു ന്ന എസ്.എഫ്.ഐ മുന്‍ നേതാവ് മരിച്ചു.കൊടികുത്തി,കളരിക്കല്‍ കെ.സി.മാത്യു (കേര ള കോണ്‍ഗ്രസ് ജോസഫ് മുന്‍ മണ്ഡലം പ്രസിഡന്റ്)-മേരികുട്ടി ദമ്പതികളുടെ മകന്‍ സാജ ന്‍ മാത്യു(36) ആണ് മരിച്ചത്. എസ്.എഫ്.ഐ.ഇടുക്കി ജില്ല സക്രട്ടറി സി.പി.എം മൂ ന്നാ ര്‍ ഏരിയ കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സാജന്‍ സുഹൃത്തു ക്കളുമൊന്നിച്ചു  തമിഴ് നാട്ടില്‍ 2010ല്‍ നടന്ന എസ്.എഫ്.ഐ ദേശീയ സമ്മേളനത്തില്‍ പോയി മടങ്ങും വഴി ധനുഷ്‌കോടി വിനോദ സഞ്ചാരകേന്ദ്രത്തില്‍ പോകുന്നതിനിടെ  നി യന്ത്രണം വിട്ടവാഹനം അപകടത്തില്‍ പെടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന എസ്.എഫ്.ഐ.കോട്ടയം ജില്ലാ സെക്രട്ടറി  സതീഷ് പോള്‍ അടക്കം ര ണ്ടു പേര്‍ മരണപെട്ടിരുന്നു. ശരീരം തളര്‍ന്നു  പത്തു വര്‍ഷമായി കിടപ്പിലായിരുന്ന സാജ ന്‍ വെളളിയാഴ്ച ആറന്‍മുളയിലെ വീട്ടില്‍ വച്ചു മരണപെട്ടു.മൃതദേഹം ഞായറാഴ്ച 12 ന് മുപ്പത്തിയഞ്ചാമൈല്‍ സി.പി.എം.ആഫീസില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തു ടര്‍ന്ന് നാലിന് മേലോരം സി.എസ്.ഐ.പളളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. സഹോദരങ്ങള്‍ :റിന്‍സി മാത്യു , നിഷാ മാത്യു ,