അമൽ സജിയുടെ ചികിത്സാ നിധിയിലേക്ക് ചിറക്കടവ് വടക്കുംഭാഗം എൻ എസ് എസ് കരയോഗത്തിന്റെ കൈത്താങ്ങ്

പൊൻകുന്നം: രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കൊച്ചി അമൃത ആശുപത്രി യിൽ ചികിത്സയിൽ കഴിയുന്ന പൊൻകുന്നം മഞ്ഞപ്പള്ളിക്കുന്ന് തണ്ണിപ്പാറ വീട്ടിൽ അമൽ സജിയുടെ ചികിത്സയ്ക്കായി ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ സാന്ത്വന സ്പർശം. ഇക്കഴിഞ്ഞ ഞായറാഴ്ച കരയോഗാംഗങ്ങളുടെ മുഴുവൻ വീടുകളിലുമെത്തി ഭരണ സമിതിയംഗങ്ങൾ സമാഹരിച്ച 56001 രൂപയാണ് അമൽ സജിയുടെ മാതാപിതാക്കൾക്ക് കൈമാറിയത്.
യോഗത്തിൽ പ്രസിഡന്റ് ആർ സുകുമാരൻ നായർ അധ്യക്ഷനായി.വാർഡ് മെമ്പർ ഉഷാ ശ്രീകുമാർ ,പി .എസ് ഗോപിക്കുട്ടൻ നായർ ,എം.ഡി ബേബി മുളയണ്ണൂർ,പി ജി മോഹനൻ നായർ, എം സോമശേഖരൻ നായർ ,വി പി സോമൻ നായർ ,എം എൻ ഗോപാലകൃഷ്ണൻ നായർ, പി ഉഷ, പുഷ്പലത എ.ആർ എന്നിവർ പ്രസംഗിച്ചു