എരുമേലി : ശബരിമലയിൽ ചുമതലയേൽക്കും മുമ്പ് ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രം മേൽശാന്തി  എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി എന്നിവർ എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിലെത്തി ദർശനം നടത്തി അനുഗ്രഹം തേടി പ്രാർത്ഥിച്ചു.
ഇരുവർക്കും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജുവിൻറ്റെ നേതൃത്വത്തിൽ വിവിധ സംഘടനാ പ്രതിനിധികളും ഭക്തജനങ്ങളും ചേർന്ന് സ്വീകരണം നൽകി.