130 ദിവസം – 3800 കിലോമീറ്റർ ദൂരം നഗ്നപാദരായി നടന്ന് ശബരീശനെ കാണാൻ ബദരി നാഥിൽ നിന്നും മൂന്നംഗ തീർഥാടക സംഘം.കാസർകോട് സ്വദേശികളായ സനത്ത് കുമാർ നായക്, പ്രശാന്ത്,സമ്പത്ത് കുമാർ ഷെഡ്‌ഡി എന്നി മൂന്ന് ഗുരുസ്വാമിമാരും ശബരിമല തീർത്ഥാടനത്തിനുള്ള മാല ധരിച്ച് ബദരീനാഥിൽ എത്തുകയായിരുന്നു .
ഭൂമിയിലെ വൈകുണ്ഠമായ മഹാവിഷ്ണു ക്ഷേത്രമായ ബദരിനാഥ്എന്ന  ബദരിവിശാൽ അയ്യപ്പന്റെ  മാതാവ് എന്ന സങ്കൽപ്പത്തിലാണ് അറിയപ്പെടുന്നത്. ഇവിടുത്തെ മേശാന്തി പയ്യന്നൂർ സ്വദേശി കൂടിയായ ഈശ്വർ പ്രസാദ് റാവൽജിയുടെ നേതൃത്വത്തിൽ മൂന്ന് പേ രും ഇരുമുടി നിറച്ച്  സെപ്റ്റംബർ 3നാണ് ശരണമന്ത്രങ്ങൾ ഉരുവിട്ട് യാത്ര തുടങ്ങിയത്. ഭാരതത്തിന്റെ  മഹത്തായ 7 സംസ്ഥാനങ്ങൾ, നിരവധിയായ മഹാക്ഷേത്രങ്ങൾ,നദികൾ, തീർത്ഥാടന കേന്ദ്രങ്ങൾ എല്ലാം ദർശിച്ചാണ് കലിയുഗവരദനായ അയ്യപ്പസ്വാമിയെ കാ ണാ ൻ എരുമേലിയിൽ എത്തിയതെന്നും  ഇവർ  പറഞ്ഞു . ബദരിനാഥ് നിന്നും നടന്ന് എത്തിയ  ഈ ഗുരുസ്വാമിമാരെ എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം അങ്കണത്തിൽ കുമ്മനം രാജശേഖരൻ സ്വീകരിച്ചു .കാസർഗോഡ്  മധൂർ പഞ്ചായത്ത് സ്വദേശികളാണ്.