കെ. ജയരാമന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. ഹരിഹരന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. കോട്ടയം വൈ ക്കം സ്വദേശിയാണ്. ചൊവ്വാഴ്ച, നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിമാരെ തെരഞ്ഞെ ടുത്തത്. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിയ കൃതികേഷ് വര്‍മയും, പൗര്‍ണമി ജി. വര്‍മയും ആണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്ക് എടുത്തത്.

നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട. ജസ്റ്റീസ് ആര്‍. ഭാസ്കരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു.