കാ​ഞ്ഞി​ര​പ്പ​ള്ളി:നൂ​റ്റാ​ണ്ടു​ക​ളാ​യി സ​മാ​ധാ​ന​വും സൗ​ഹൃ​ദ​വും നി​ല​നി​ര്‍​ത്തി ജാ​തി​ഭേ​ദ​മ​ന്യേ ന​ട​ന്നി​രു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ഇ​ത്ര​യും വേ​ദ​നാ​ജ​ന​ക​മാ​ക്കി​യ​തി​നു പി​ന്നി​ല്‍ എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും തു​ല്യ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ൽ​എ. യൂ​ത്ത് ഫ്ര​ണ്ട്- എം ​ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

കോ​ട​തിവി​ധി​‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സൂ​ച​ന ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​മി​ത വേ​ഗ​ത്തി​ല്‍ കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ച കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടും കോ​ട​തി വി​ധി​യെ മ​റി​ക​ട​ക്കാ​ന്‍ ആ​ത്മാ​ര്‍​ഥ​മാ​യ ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ല്‍ നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​വാ​ന്‍ അ​ധി​കാ​ര​മു​ള്ള കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റ് സ​മ​യ​ബ​ന്ധി​ത​മാ​യി ഒ​ന്നി​നും ത​യാ​റാ​കാ​തി​രു​ന്ന​തു​മാ​ണ് ശ​ബ​ര​മ​ല വി​ഷ​യം വ​ഷ​ളാ​ക്കി​യ​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​മേ​ഷ് ആ​ന്‍​ഡ്രൂ​സ്, ഷാ​ജി ന​ല്ലേ​പ്പ​റ​മ്പി​ല്‍, രാ​ഹു​ല്‍ ബി.​പി​ള്ള, ശ്രീ​കാ​ന്ത് എ​സ്.​ബാ​ബു, ജോ​ര്‍​ജു​കു​ട്ടി പൂ​ത​ക്കു​ഴി, റോ​യി പ​ന്തി​രു​വേ​ലി​ല്‍, സോ​ണി ഇ​ട​യ്ക്ക​ലാ​ട്ട് ,അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, പി.​എം. ജോ​ണ്‍ പ​ന്തി​രു​വേ​ലി​ല്‍, സ്മി​താ​ലാ​ല്‍, മോ​ളി തോ​മ​സ് , ജോ​ബി ഈ​പ്പ​ന്‍, അ​ഗ​സ്റ്റി​ന്‍ കെ.​ജെ., റ്റോ​മി ഡൊ​മി​നി​ക്, അ​ല​ന്‍ മാ​ത്യു പോ​ള്‍, മാ​ത്തു​ക്കു​ട്ടി പൂ​വ​ത്താ​നി​ക്കു​ന്നേ​ല്‍, ജോ​യ​ല്‍ വാ​യൂ​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.