മകരവിളക്കിനോടനുബന്ധിച്ച് കാൽനടയായി എത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണം വർ ദ്ധിച്ചതിനാൽ അവർക്ക് രാത്രികാലങ്ങളിൽ സുരക്ഷിതമായി നടന്നു പോകുന്നതിനാ യി മോട്ടോർ വാഹന വകുപ്പ് ടോർച്ച് വിതരണം ചെയ്തു. നടന്നു പോകുന്ന അയ്യപ്പഭക്ത ർ പല സ്ഥലങ്ങളിലും വെളിച്ചം ലഭ്യമല്ലാത്തതിനാൽ മറ്റ് വാഹനങ്ങളുടെ വെളിച്ചത്തി ൽ നടന്നു പോകുന്നതിനായി റോഡിന്റെ മധ്യഭാഗത്തുകൂടെ പോകുന്നതായി ശ്രദ്ധയി ൽ പെടുകയും അത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബോധ്യപ്പെടുകയും ചെയ്ത തിനാൽ, റോഡിന്റെ വലതു വശത്തു കൂടെ മാത്രം സഞ്ചരിക്കണമെന്ന നിർദ്ദേശ ത്തോടെ ആണ് മോട്ടോർ വാഹന വകുപ്പിന്റെ എരുമേലി സേഫ് സോൺ യൂണിറ്റ് ഈ സംരംഭം നടപ്പിലാക്കിയത്.
എരുമേലി സേഫ് സോൺ കൺടോളിംഗ് ഓഫീസ് ഡ്രൈവർ റെജി എ സലാമിന്റെ മനസ്സിൽ ഉദിച്ച ആശയമായ അയ്യപ്പഭക്തർക്കുള്ള ടോർച്ച് വിതരണം, ഏതാനും ചില സുമനസ്സുകളുടെ സഹായത്തേടെയാണ് മോട്ടോർ വാഹന വകുപ്പ്, ഒരാഴ്ചയോളമായി എരുമേലിയിലും പ്രാന്തപ്രദേശങ്ങളിലുമായി നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നത്.
എരുമേലി സേഫ് സോൺ കൺട്രോളിംഗ് ഓഫീസർ ഷാനവാസ് കരീം (ജോയിന്റ് ആർ ടി.ഒ) എംവിഐ മാരായ സുധീഷ്, അനീഷ് കുമാർ, ജകപ്രകാശ് എഎംവി ഐ മാരായ ഹരികൃഷ്ണൻ വിഷ്ണു വിജയ്, ഓഫീസ് സ്റ്റാഫ് ജോബി ജോസഫ്, റെജി എ സലാം സേഫ് സോൺ ഡ്രൈവർമാരായ ഫൈസൽ, അൻസർ സലിം എന്നിവർ ഈ സംരംഭ ത്തിൽ പങ്കാളികളായി.
അയ്യപ്പ ഭക്തർ ഇരുണ്ട വസ്ത്രങ്ങൾ ധരിക്കുന്നതിനാൽ വാഹനങ്ങളുടെ വെളിച്ചത്തി ൽ പലപ്പോഴും അവർ ദൃശ്യയോഗ്യമാകാത്തതിനാലുണ്ടാകുന്ന അപകടങ്ങൾ കുറക്കാ നും രാത്രികാലങ്ങളിൽ ഉള്ള യാത്രയിൽ ഇഴജന്തുക്കളിൽ നിന്നുള്ള സംരക്ഷണം ഉറ പ്പു വരുത്താനും വേണ്ടി ആണ് അയ്യപ്പഭക്തർക്ക് ടോർച്ച് നൽകാമെന്ന ആശയം നടപ്പി ലാക്കിയതെന്നും ഈ സംരംഭം മകരവിളക്ക് ദിവസമായ ജനുവരി – 14 വരെ തുടരുമെ ന്നും എരുമേലി സേഫ് സോൺ കൺട്രോളിംഗ് ഓഫീസർ ഷാനവാസ് കരീം (JRTO ) അറിയിച്ചു.