ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി, എരുമേലി വഴി പരമ്പാഗത കാനനപാത യിലൂടെ  ഏർപ്പെടുത്തിയ നിയന്ത്രണം ഉടൻ പിൻവലിക്കണമെന്ന് അഖില ഭാരത അയ്യ പ്പ സേവാസംഘം സർക്കാരിനോടും ദേവസ്വം ബോർഡ് അധികൃതരോടും ആവശ്യ പ്പെട്ടു. കോറോണായ്ക്ക് ശേഷമുള്ള മണ്ഡല -മകരവിളക്കു മഹോത്സവത്തോടനുബ ന്ധിച്ച്  തീർത്ഥാടകരുടെ അഭൂത പൂവ്വമായ ഒഴുക്കാണ് കാനനപാത വഴിയും വാഹന ങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. പരമ്പരാഗതത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിൻതുടരുന്ന അയ്യപ്പ ഭക്തന്മാരോട് അധികാരികൾ കാണിക്കുന്നഅവഗണനയാണ് യാത്രാ നിയന്ത്രണം.
അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി പി.പി.ശശിധരൻ നായർ, സ്റ്റേറ്റ് കൗൺസിലംഗം സുരേന്ദ്രൻ കൊടിത്തോട്ടം, പൊൻകുന്നം യൂണിയൻ പ്രസിഡ ന്റ് എം.എസ് മോഹൻ,ജനറൽ സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടു ത്തു. കാനനപാത വഴി ഏതാണ്ട് 30ൽ പരം പരമ്പരാഗത പൂജാവിധി പ്രകാരമുള്ള ക്ഷേ ത്രങ്ങൾ ദർശിച്ചും, ആചാരങ്ങളും വൃതങ്ങളും അനുഷ്ടിച്ചുമാണ് ഭക്തർ സന്നിധാന ത്തെത്തുന്നതെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
അയ്യപ്പ സേവാ സംഘം അഴുതയിൽ ഡിസംബർ 31-ാം തീയതി അയ്യപ്പ ഭക്തന്മാർക്കാ യി അന്നദാനം, ചുക്കു വെളള വിതരണമടക്കമുള്ള സംവിധാനത്തോടെ ക്യാമ്പ് ആരം ഭിക്കുമെന്നും , ഇതെല്ലാം കണക്കിലെടുത്ത് എത്രയും വേഗത്തിൽ പൂർണ്ണമായും കാന നപാതയിലുള്ള നിയന്ത്രണം ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പു വരുത്തമെന്നും അധി കൃതരോട്  ഭാരവാഹികൾ ആവശ്യപ്പെട്ടു.