ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുഴുവന്‍ മുന്നൊരുക്കങ്ങളും നവംബര്‍ അ ഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ അവലോകന യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദ്ദേശം നല്‍കി. എരുമേലിയിലെ പാര്‍ക്കിംഗ് ഫീസും ശൗ ചാലയങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ഫീസും ഏകീകരിക്കുന്നതിനുള്ള നടപടി സ്വീ കരിക്കും. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കു ന്നതിന് ഒരു സ്‌പെഷല്‍ ഡെപ്യൂട്ടി കളക്ടറെ നിയമിക്കുന്നതിന് സര്‍ക്കാര്‍തലത്തി ലേ ക്ക് അറിയിച്ചിട്ടുണ്ട്.

തീര്‍ഥാടന മേഖലയില്‍ മാലിന്യം കുന്നുകൂടുന്നത് തടയുന്നതിനായി ലേലം ഏറ്റെടു ക്കുന്ന ഓരോ സ്ഥാപനങ്ങളും മാലിന്യം തരംതിരിച്ച് ശേഖരിക്കണമെന്ന നിര്‍ദേശം ലേ ല നിബന്ധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എരുമേലിയിലെ ശൗചാലയങ്ങളുടെ സെ പ്റ്റിക് ടാങ്ക് അടിയന്തരമായി ശുചീകരിക്കുന്നതിന് ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കി. കടകളിലും സ്ഥാപനങ്ങളിലും ജോലിക്കെത്തുന്നവര്‍ കേസുകളില്‍ ഉള്‍പ്പെട്ട വരല്ലെന്ന് പോലീസ് ഉറപ്പുവരുത്തും. പോലീസിന്റെ നേതൃത്വത്തില്‍ കടകളിലുള്ളവ ര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനും തീരുമാനിച്ചു. കൂടുതല്‍ സിസിടിവി കളും വാച്ച് ടവറും സ്ഥാപിക്കും. മേഖലയിലേക്കുള്ള ഇടറോഡുകള്‍ ഗതാഗതയോഗ്യ മാണെന്ന് ഉറപ്പു വരുത്താന്‍ പൊതുമരാമത്ത് നിരത്തു വിഭാഗത്തിന് നിര്‍ദേശം നല്‍ കി. ദിശാസൂചന ബോര്‍ഡുകള്‍, റിഫ്‌ളക്ടറുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അവ സ്ഥാപി ക്കും. അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട ഇടങ്ങളില്‍ അവ സ്ഥാപി ക്കാനും നടപടി സ്വീകരിച്ചു. കണമല, ഓരുങ്കല്‍ കടവ്, കൊരട്ടിപാലം, കഴുതകടവ് തുടങ്ങി എല്ലാ കടവുകളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

ഓരുങ്കല്‍ കടവില്‍ ബയോ ടോയ്ലറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധി ക്കും. എരുമേലി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി തുടങ്ങി സമീപ ആശുപത്രി യി ല്‍ ജീവനക്കാരും മരുന്നും ഉണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു നിര്‍ ദേശം നല്‍കി. ആയുര്‍വേദ – ഹോമിയോ മെഡിക്കല്‍ ടീമിന്റെ സേവനം കടപ്പാട്ടൂര്‍, എരുമേലി, ഏറ്റുമാനൂര്‍ ഇടത്താവളങ്ങളില്‍ ഏര്‍പ്പെടുത്തും. തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ ഹോട്ടലുക ളി ലും അഞ്ച് ഭാഷകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. എരു മേലിയില്‍ 24 മണിക്കൂറും ശുദ്ധജലലഭ്യത ഉറപ്പ് വരുത്താന്‍ ജല അഥോറിറ്റിക്ക് നിര്‍ദേ ശം നല്‍കി. യോഗത്തില്‍ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്, എഡിഎം ജിനു പു ന്നൂസ്, സബ് കളക്ടര്‍ സഫ്‌ന നസ്‌റുദീന്‍, പാലാ ആര്‍ഡിഒ പി.ജി. രാജേന്ദ്ര ബാബു എ ന്നിവര്‍ പങ്കെടുത്തു.