അന്നദാനത്തിന് ആയിരം നൽകിയാൽ അയ്യപ്പൻറ്റെ അരികിൽ സുഖദർശനമെന്നത് അനുവദിക്കില്ലെന്ന് ദേവസ്വം പ്രസിഡൻറ്റ്
എരുമേലി :  അന്നദാനത്തിന് ആയിരം രൂപ നൽകിയാൽ സന്നിധാനത്ത് അയ്യപ്പനെ ദർശിക്കാൻ പ്രത്യേക സൗകര്യം നൽകുമെന്ന് ദേവസ്വത്തിൻറ്റെ പേരിൽ ബോർഡുകൾ സ്ഥാപിച്ചത് അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്റ് അഡ്വ.എ പത്മകുമാർ പറഞ്ഞു. നീയാണ് ഞാൻ എന്ന് വിളംബരം ചെയ്യുന്ന തത്വമസി ആണ് ലോകത്ത് ശബരിമലയെ വേറിട്ടതാക്കുന്നത്.
അവിടെയെത്തുന്ന ഭക്തരെ പണത്തിൻറ്റെ അളവുകോലിൽ വേർതിരിക്കാൻ അനുവദി ക്കില്ല. ഭക്തരെയെല്ലാം ഒരേപോലെയാണ് കാണേണ്ടത്. അവിടെ വലിപ്പചെറുപ്പമൊന്നും വേണ്ട.  പണം വാങ്ങി സുഖദർശനമൊരുക്കുന്ന മാമൂല് ഏർപ്പാടുകളൊന്നും അനുവദി ക്കില്ല. ബോർഡുകൾ വെച്ചിട്ടുണ്ടെങ്കിൽ നീക്കം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമല കാനനപാതയിലാണ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്.