മുരിക്കുംവയൽ : സർവ്വകലാശാല പരീക്ഷകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ശ്രീ ശ ബരീശ കോളേജ് ക്യാമ്പസും പരീക്ഷാ ഹാളുകളും കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. കാഞ്ഞിരപ്പള്ളി അസി സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ജീവനക്കാരായ ജി.പി.ശ്രീപ്രകാശ്, എസ് അനുരാജ്, പി.പി.ബിനു, കെ. സുരേഷ് എന്നിവരും ശ്രീ ശബരീശ കോളേജിൽ നിന്നും കെ.കെ.സുദർശനൻ, ദിവാകരൻ അറക്കുളം, ലാലു കെ.ജി തുടങ്ങിയവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആറാം സെമസ്റ്റർ റഗുലർ, പ്രൈവറ്റ് പരീക്ഷകളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. സാമൂ ഹിക അകലം പാലിച്ചാണ് പരീക്ഷകൾ. വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാണ്. ആ രോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരീക്ഷകൾക്കായി എത്തിച്ചേരുന്ന വിദ്യാർത്ഥിക ളെ തെർമൽ സ്കാനിംഗ് നടത്തും. റെഡ് സോൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിവിട ങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാ ഹാൾ ക്രമീകരിച്ചിട്ടുണ്ട്. കോ ളേജിന്റെ വിവിധ ഭാഗങ്ങളിൽ “ബ്രേക്ക് ദ ചെയിൻ ” സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പരീക്ഷകൾക്ക് മുൻപും ശേഷവും അണുവിമുക്തമാക്കുന്നതിനുള്ള ക്രമീകരണ വും ഒരുക്കിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് വീ.ജി. ഹരീഷ് കുമാർ അറിയിച്ചു.