ഇന്ത്യയില്‍ പട്ടികവര്‍ഗ മാനേജ്‌മെന്റിനു കീഴിലെ ആദ്യ എയ്ഡഡ് കോളജുകളായ മുരിക്കുംവയല്‍ ശബരീശ കോളജും ഇടുക്കി നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജും ഉദ്ഘാടനത്തിനൊരുങ്ങി. 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മു രിക്കുംവയലില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബി ന്ദു അധ്യക്ഷത വഹിക്കും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ കോളജിലെ സ്റ്റാര്‍ ട്ട്അപ് മിഷന്‍ ലോഞ്ചിംഗ് നിര്‍വഹിക്കും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മെറിറ്റ് അ വാര്‍ഡ് വിതരണംചെയ്യും. നവോത്ഥാന പ്രസ്ഥാനമായ ഐക്യ മലഅരയ മഹാസഭയു ടെ വിദ്യാഭ്യാസ ഏജന്‍സിയായ മല അരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് മാനേജ്‌മെന്റാണ് കോളജുകള്‍ നടത്തുന്നത്. കോട്ടയം, ഇടുക്കി ജില്ലയുടെ ഗ്രാമീണ മേഖലയുടെയും ട്രൈബല്‍ സെറ്റില്‍മെന്റ് പ്രദേശങ്ങളുടെയും ഉന്നത വിദ്യാഭ്യാസ വികസനത്തില്‍ ര ണ്ടു കോളജുകളും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഗ്രാമീണരായ 700ഓളം വിദ്യാര്‍ ഥികള്‍ക്ക് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നവയാണ് രണ്ടു കോളജുകളും.

2021,2022 വര്‍ഷങ്ങളിലെ വാഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം പുരസ്‌കാരവും കോളജിനു ലഭിച്ചിട്ടുണ്ട്. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഇന്നവേഷന്‍ കൗണ്‍സില്‍ ലോഞ്ചിംഗ് നിര്‍വഹിക്കും. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസ് എത്‌നിക് ക്ലബ് ഉദ്ഘാടനം ചെയ്യും. ഐക്യ മലഅരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ്, പ്രസിഡന്റ് സി.ആര്‍. ദിലീപ്കുമാര്‍, മലഅരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ആര്‍. ഗംഗാധരന്‍, ട്രസ്റ്റ് ട്രഷറര്‍ പത്മാക്ഷി വിശ്വംഭരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ശ്രീ ശബരീശ കോളജ് പ്രിന്‍സിപ്പല്‍ വി.ജി. ഹരീഷ് കുമാര്‍, ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ. സ്മിത, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ്, മുണ്ടക്കയം പഞ്ചായത്ത് അംഗങ്ങളായ കെ.എന്‍. സോമരാജന്‍, സിനിമോള്‍ തടത്തില്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും.

മലഅരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ട്രഷറര്‍ പത്മാക്ഷി വിശ്വംഭരന്‍, ഐക്യ മലഅരയ മഹാസഭ സംസ്ഥാന കമ്മിറ്റിയംഗം ഷാജി പാലക്കാട്ട്, ജില്ലാ സെക്രട്ടറി ദിവാകരന്‍ അറക്കുളം, ശബരീശ കോളജ് പ്രിന്‍സിപ്പല്‍ വി.ജി. ഹരീഷ്‌കുമാര്‍, മലയാളം വിഭാഗം മേധാവി സ്വാതി കെ. ശിവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.