എരുമേലി : ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും കയറാന്‍ സുപ്രീം കോ ടതിയുടെ ഉത്തരവ് വന്നതോടെ ഇത്തവണത്തെ തീര്‍ത്ഥാടനകാലം കലു ഷിതമാകുമെന്ന സ്ഥിതിയില്‍. കോടതി ഉത്തരവിനെതിരെ സമരത്തിന് തു ടക്കം കുറിക്കാന്‍ ഒരുക്കങ്ങളായിരിക്കുകയാണ് എരുമേലിയില്‍. പ്രാര്‍ ത്ഥനാ ഉപവാസ സമരത്തോടെ പ്രക്ഷോഭത്തിന് തുടക്കമാകും. മൂന്നിന് ബുധനാഴ്ച രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ എരുമേലി പേട്ട ധര്‍മശാസ്താ ക്ഷേത്രത്തിന്റെ മുന്ഭാഗത്താണ് സമരം ആരംഭിക്കു ക സ്ത്രീ പ്രവേശനത്തെ ഭക്തരേറെയും എതിര്‍ക്കുന്നു.

സ്ത്രീ പ്രവേശനം തടയാന്‍ ഭക്തര്‍ മുന്നോട്ടുവന്നാല്‍ തിരക്കേറുന്ന തീര്‍ ത്ഥാടനകാലം സംഘര്‍ഷത്തിലും ദുരന്തത്തിലും എത്തിയേക്കുമെന്ന് കരു തുകയാണ് നാട്ടുകാര്‍. കോടതി ഉത്തരവ് തത്കാലം നടപ്പിലാക്കാതെ സമ യ പരിധി ആവശ്യപ്പെടുകയാണ് ഉചിതമായ പോംവഴിയെന്ന് നിയമവി ദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങ ളും തുടരാന്‍ നിയമ നിര്‍മാണം നടത്താന്‍ ഭരണകൂടം തയ്യാറാകുന്നത് വരെ പ്രക്ഷോഭം നടത്താനാണ് തീരുമാനം. ഇതിന്റെ തുടക്കമായി ആണ് പ്രാര്‍ത്ഥനാ ഉപവാസ സമരം എരുമേലിയില്‍ നടക്കുക .

പ്രമുഖ ഹൈന്ദവ നേതാക്കള്‍ പങ്കെടുത്ത് പ്രസംഗിക്കുമെന്ന് സമര പരി പാടികള്‍ക്ക് നേതൃത്വം നല്‍കുന്ന വി സി അജികുമാര്‍, അനിയന്‍ എരുമേ ലി എന്നിവര്‍ അറിയിച്ചു. പഞ്ചതീര്‍ത്ഥ പരാശക്തി സേവാസമിതിയാണ് പ്രാര്‍ത്ഥന ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്.