വെള്ളിയാഴ്ച വൈകുന്നേരം 5നാണ് സംഭവം നടക്കുന്നത്. മുണ്ടക്കയം ടൗണില്‍ പെരുവന്താനം ഭാഗത്ത് നിന്നെത്തിയ കാര്‍ മുണ്ടക്കയം സ്വദേശിയുടെ കാറില്‍ ഇടിച്ച ശേഷം നിറുത്താതെ അമിത വേഗതയില്‍ പായുന്നതിനിടയില്‍ മറ്റൊരു കാറിലും തട്ടിയ ശേഷം പിക് അപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ടയര്‍ പഞ്ചറായതോടെ വാഹന നിറുത്തുകയല്ലാതെ രക്ഷയില്ലെന്ന് മനസ്സിലായതോടെ ഇയാള്‍ വാഹനം നടുറോഡില്‍ ഉപേക്ഷിച്ച് വാഹനത്തില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

ഇടുക്കി തങ്കമണി സ്റ്റേഷനിലെ എ.എസ്.ഐ ആയ റോയിയാണ് സംഭവ കഥയിലെ നായകന്‍. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ ഇയാളെ പിന്തുടര്‍ന്ന് അപകട സ്ഥലത്തെത്തിക്കുകയായിരുന്നു. അപകടമറിഞ്ഞെത്തിയ ഹൈവേ പോലീസും ടാക്‌സി ഡ്രൈവര്‍മാറും ചേര്‍ന്നാണ് വാഹനം ദേശിയപാതയില്‍ നിന്ന് മാറ്റിയത്. വാഹനം നടുറോഡില്‍ കിടന്നത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടമുണ്ടാക്കിയ എ.എസ്.ഐ മദ്യ ലഹരിയിലായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറയുന്നു. ഇയാളുടെ കാറില്‍ മദ്യകുപ്പകളുമുണ്ടായിരുന്നതായി പറയപ്പെടുന്നു.

ആള്‍ക്കൂട്ടത്തില്‍ നിന്നിരുന്ന ഇയാള്‍ പിന്നീട് ഇവിടെ നിന്നും മാറി. ഇയാള്‍ക്ക് രക്ഷപെ ടാനുള്ള അവസരം ഹൈവേ പോലീസ് ഒരുക്കി നല്‍കിയതായും ആക്ഷേപമുണ്ട്. പൊരി വെയിലത്ത് ബൈക്കുകാര്‍ക്കും ഒട്ടോ റിക്ഷകള്‍ക്കും പിഴ ചുമത്തുന്നതിനായി കാത്ത് നില്‍ക്കുന്ന പോലീസ് മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചിട്ടും നടപടി യെടുക്കാത്തതില്‍ നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്.