മുണ്ടക്കയം: വരിക്കാനി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സാധു സഹായ സംരക്ഷണ സമിതിയുടെ സ്ഥാപകനും വാക്കേച്ചിറ കുടുംബാംഗവുമായിരുന്ന വി.ഇ. മൈതീന്‍ ഖാന്റെ സ്മരണാര്‍ഥം രൂപീകൃതമായ ഫൗണ്ടേഷന്റെ ഉത്ഘാടനവും പ്രഥമ പരിസ്ഥിതി പുരസ്‌കാര സമര്‍പ്പണവും ജനുവരി 3ന് 2.30 പി.എം.ന് മുണ്ടക്കയം പ്രസ് ക്ലബ് ഹാളില്‍ നടക്കും.

പ്രഥമ പരിസ്ഥിതി പുരസ്‌കാരത്തിന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ ഓര്‍ഡിനേറ്ററുമായ എസ്.ബിജു അര്‍ഹനായി. .സേവന പ്രവര്‍ത്തനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കി രുപീകരിച്ചിട്ടുള്ള ഫൗണ്ടേഷന്റെ ഉത്ഘാടനിര്‍വ്വഹിക്കും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ മുണ്ടക്കയം അദ്ധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായില്‍,കെ.എന്‍.എം. ജില്ലാ സെക്രട്ടറി ഷാജഹാന്‍ ചങ്ങനാശ്ശേരി, എം.എസ്.എസ്. ജില്ലാ പ്രസിഡണ്ട് കെ.എം.എ.സലിം ,വരിക്കാനി ജുമാ മസ്ജിദ് പ്രസിഡണ്ട് കെ.ഇ.എ. അസീസ് തുടങ്ങിയവര്‍ പങ്കെടുക്കും