കാഞ്ഞിരപ്പള്ളി:റബര്‍ വിപണിയില്‍ ലാറ്റക്‌സിനേക്കാള്‍ ഏറെ ആവശ്യം റബര്‍ ഷീറ്റു കള്‍ക്കാണെന്നും അതിനാല്‍ ഗുണനിലവാരമുള്ള ഷീറ്റുകളുണ്ടാക്കാന്‍ കര്‍ഷകര്‍ ശ്രദ്ധി ക്കണമെന്നും റബര്‍ ബോര്‍ഡ് സെക്രട്ടറി എന്‍. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ബോര്‍ഡി ന്റെയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങിന്റെയും ആഭിമു ഖ്യത്തില്‍ റബര്‍ഷീറ്റ് സംസ്‌കരണത്തില്‍ സംരംഭകത്വ വികസനം എന്ന ലക്ഷ്യത്തോടെ നടത്തുന്ന ശില്‍പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്തു തൊഴിലാളികളുടെ അഭാവംകൊണ്ടു കര്‍ഷകര്‍ ഷീറ്റ് നിര്‍മാ ണത്തില്‍നിന്നു മാറുന്ന പ്രവണതയാണുള്ളത്.

വിവിധ തരത്തിലുള്ള സംസ്‌കരണ മാര്‍ഗങ്ങള്‍ പിന്തുടരുന്നതിനാല്‍ വിപണിയിലെത്തു ന്ന ഷീറ്റുകള്‍ പലപ്പോഴും ഒരുപോലെയായിരിക്കില്ല. ഷീറ്റുകളുടെ ഗുണനിലവാരം മെച്ച പ്പെടുത്താനും സമൂഹസംസ്‌കരണം സഹായകമാകും. ഉയര്‍ന്ന ഗ്രേഡുകളിലുള്ള ഷീറ്റുക ള്‍ക്കു ടയര്‍ വ്യവസായ മേഖലയില്‍ ആവശ്യം ഏറെയുണ്ട്. അതിനാല്‍ കര്‍ഷകരില്‍ നിന്നു ദിനംപ്രതി റബര്‍പാല്‍ സംഭരിച്ചു മികച്ച ഷീറ്റാക്കി വിപണനം ചെയ്യുന്ന പദ്ധതി ക്കു സാധ്യതകളേറെയുണ്ടെന്നു ബോര്‍ഡ് സെക്രട്ടറി പറഞ്ഞു.

കുറുങ്കണ്ണി മാതൃകാ റബര്‍ ഉല്‍പാദകസംഘം പ്രസിഡന്റ് വി.എന്‍. കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എന്‍ഐഎഎം ഡയറക്ടര്‍ ഡോ. രമേഷ് മിത്തല്‍, ബോര്‍ഡ് ഡപ്യൂട്ടി ഡയറക്ടര്‍ എം.ജി. സതീഷ് ചന്ദ്രന്‍ നായര്‍, ഡപ്യൂട്ടി പ്രൊഡക്ഷന്‍ കമ്മിഷണര്‍ കെ.കെ. മഹാദേവന്‍, മാര്‍ക്കറ്റ് റിസര്‍ച് ഓഫിസര്‍ എസ്. മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.