റബറിന്റെ വിലസ്ഥിരതാ ഫണ്ട് ഉത്പാദന ചിലവിന് ആനുപാതികമായി നിശ്ചയിക്ക ണമെന്നും ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നും ഡോ. എന്‍.ജയരാജ് എം.എല്‍.എ. നിയമസഭയില്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നയപ്രഖ്യാ പനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര വി പണിയിലെ റബര്‍ വിലയും ഇറക്കുമതി ചുങ്കവും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജും ഐജി എസ്ടിയും കൂട്ടിവരുന്ന തുകയ്ക്ക് തുല്യമായ വിലയ്ക്ക് ആനുപാതികമായി വിലസ്ഥി രതാ ഫണ്ട് ക്രമീകരിക്കണം. ഇത് കാലാകാലങ്ങളില്‍ ഒരു തുടര്‍പ്രക്രിയയായി ഉറപ്പ് വ രുത്താന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം.  നിലവില്‍ വിലസ്ഥിരതാ ഫണ്ട് പരി ധിയായ 150 രൂപ നിശ്ചയിച്ച സമയത്ത് വിപണിവില 85 രൂപയായിരുന്നു.

നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ 190 രൂപ ശരാശരി വിലയുള്ള റബര്‍ ഇറക്കുമ തി ചുങ്കമുള്‍പ്പെടെ 30 ശതമാനം കൂടി കണക്കാക്കുമ്പോള്‍ 200 നും 250നു ഇടയില്‍ വില ലഭിക്കേണ്ടുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ലഭിക്കുന്നത് 150 രൂപ മാത്രമാണ്. അത് കര്‍ഷകര്‍ക്ക് പ്രയോജനകരമല്ല.  റബര്‍കാര്‍ഷിക മേഖലയെ അനാകര്‍ഷകമാ ക്കാന്‍ ഇത് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഉത്പാദനചെലവിന്റെ അടിസ്ഥാന ത്തില്‍ വിലസ്ഥിരതാ ഫണ്ട് പുനക്രമീകരണത്തിന് തയാറായാല്‍ മാത്രമേ ഈ പ്രശ്‌ന ത്തിന് ശാശ്വത പരിഹാരം ഉണ്ടാകു. റബര്‍തോട്ടങ്ങള്‍ നഷ്ടത്തിലായ സാഹചര്യത്തില്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തി തോട്ടങ്ങളില്‍ ഫലവൃ ക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള നിയമനിര്‍മാണം കൊണ്ടുവരണം. ഇതിന് ഫലവൃ ക്ഷങ്ങളെ നാണ്യവിളകളുടെ പരിധിയില്‍ കൊണ്ടുവരികയും അവ തോട്ടങ്ങളുടെ നിശ്ചിത ശതമാനം മാത്രമേ പാടുള്ളു എന്ന വ്യവസ്ഥ ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്യണം.

40 മുതല്‍ 50 വര്‍ഷം വരെ ആയുസുള്ള റബറിനോടൊപ്പം 120 വര്‍ഷം ആയുസുള്ള റംബൂട്ടാനും 200 വര്‍ഷം ആയുസുള്ള മാംഗോസ്റ്റിനും കൃഷിചെയ്യാന്‍ അനുവാദം ന ല്‍കണം. കാര്‍ഷികനയത്തില്‍ പ്രഖ്യാപിച്ച അവകാശ ലാഭം കൃഷിക്കാര്‍ക്ക് ലഭ്യമാ ക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരികയും അതുപയോഗിച്ച് കാര്‍ഷികബജറ്റിന് രൂപം കൊടുക്കുകയും ചെയ്യണം എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ എം എല്‍ എ ഉന്നയിച്ചു.