പത്ത് ലക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി വിലസ്ഥിരതാ ഫണ്ട് കുടിശ്ശിക വിതരണം ചെയ്യാന്‍ തീരുമാനമായി. കാഞ്ഞിരപ്പള്ളി. കേരളത്തിലെ പത്ത് ല ക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിലെ കുടിശ്ശിക ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റബ്ബര്‍ വിലയിടിവിന്റെയുംകൊ റോണ പകര്‍ച്ചവ്യാധിയുടെയും പശ്ചാത്തലത്തില്‍ കുടിശ്ശിക അടിയന്തിരമായി വിതര ണം ചെയ്യാന്‍ ഇടപെടണം എന്ന് അഭ്യര്‍ത്ഥിച്ച് കോട്ടയം ഡി സി സി ജനറല്‍ സെക്രട്ടറി റോണി കെ. ബേബി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

തുടര്‍ച്ചയായ റബ്ബര്‍ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ 2015 ലാണ് രണ്ട് ഹെക്ടര്‍ വ രെ കൃഷിഭൂമിയുള്ള റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ 300 കോടി രൂപയുടെ റബ്ബര്‍ വി ലസ്ഥിരതാ ഫണ്ട് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. റബ്ബറിന് കിലോഗ്രാ മിന് 150 രൂപ തറവില ഇട്ടു കൊണ്ട് മാര്‍ക്കറ്റ് വില അതിന് താഴെപ്പോയാല്‍ കുറവു വ രുന്ന തുക നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യാന്‍ വില സ്ഥിരതാ പദ്ധതി വഴി വിഭാവനം ചെയ്തിരുന്നു. ആദ്യവര്‍ഷങ്ങളില്‍ വളരെ നന്നായി പോയ പദ്ധതി പിന്നീട് സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പ്രതിസന്ധി യില്‍ ആവുകയായിരുന്നു.

2018/2019 സാമ്പത്തിക വര്‍ഷം 48 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കാന്‍ കുടിശ്ശികയായിരു ന്നു. കൂടാതെ 2019 മാര്‍ച്ച് 31 ശേഷം ഒരു ബില്ലു പോലും ആനുകൂല്യത്തിനു വേണ്ടി പദ്ധ തിയിലേക് അപ് ലോഡ് ചെയ്യാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ റബ്ബറിന് വലിയ വിലത്തകര്‍ച്ചയാണ് വിപണിയില്‍ ഉണ്ടായത്. റബ്ബര്‍ ബോര്‍ഡിന്റെ കണക്ക് അ നുസരിച്ച് 2017/2018 ല്‍ കിലോഗ്രാമിന് (ആര്‍.എസ്.എസ് 4 ഗ്രേഡിന്) 129 രൂപ 80 പൈ സയും, 2018/2019 ല്‍ 125 രൂപ 95 പൈസയുമാണ് ശരാശരി വിലയായി കര്‍ഷകന് ലഭി ച്ചതെങ്കില്‍ 2019 / 2020 ല്‍ അത് 120 രൂപയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ റബ്ബറി ന്റെ വിലയിടിവ് മൂലം സീസണില്‍ സ്റ്റോക്ക് വില്‍ക്കാതെ ഉല്‍പ്പാദനം നടക്കാത്ത വേന ല്‍ക്കാലത്ത് അല്‍പ്പം മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് റബ്ബര്‍ പിടിച്ചു വെച്ച കര്‍ഷകര്‍ കൊ റോണയുടെ പശ്ചാത്തലത്തില്‍ ഉള നിയന്ത്രണങ്ങള്‍ കാരണം വ്യാപാരം നടക്കാത്തതിനാ ല്‍ വലിയ ബുദ്ധിമുട്ടിലാണ്.

ആവര്‍ത്തന കൃഷിക്ക് ഒരുക്കങ്ങള്‍ നടത്തേണ്ട സമയം ആയിട്ടു കൂടി സാമ്പത്തിക പ്രതി സന്ധിയുടെ പശ്ചാത്തലത്തില്‍ പല കര്‍ഷകര്‍ക്കും അതിന് കഴിയുന്നില്ല. മൂന്നു വര്‍ഷം മു ന്‍പ് റബ്ബര്‍ ബോര്‍ഡ് തയ്യാറാക്കിയ കണക്ക് പ്രകാരം ഒരു കിലോഗ്രാം റബ്ബര്‍ ഉല്‍പ്പാദി പ്പിക്കാന്‍ 172 രൂപ ചിലവു വരുമ്പോള്‍ ഇപ്പോള്‍ കര്‍ഷകന് കിട്ടുന്നത് 120 രൂപ മാത്രമാ ണ്. ഈ സാഹ്ചര്യത്തിലാണ് പ്രതിസന്ധിയില്‍ വലയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി പ ദ്ധതിയിലെ കുടിശ്ശിക എങ്കിലും കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അഭ്യ ര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് റോണി കെ. ബേബി നിവേദനം നല്‍കിയതും, തുടര്‍ന്ന് വിഷയ ത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടാന്‍ കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെ ക്രട്ടറിക്ക് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയത്.

തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമ ന്ത്രി അറിയിക്കുകയായിരുന്നു. കുടിശ്ശിക നല്‍കാന്‍ തീരുമാനിച്ചതു വഴി ഒരു റബ്ബര്‍ കര്‍ ഷകന് കുറഞ്ഞത് അയ്യായിരം രൂപയുടെയെങ്കിലും ആനുകൂല്യം ലഭിക്കുമെന്ന് കരുതു ന്നു. കടുത്ത പ്രതിസന്ധികളുടെ നടുവില്‍ ഇത് കര്‍ഷകര്‍ക്ക് വലിയ ഒരു ആശ്വാസമായി മാറുകയാണ്.